സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ മൃഗസംരക്ഷണ കോഴ്‌സുകള്‍

കല്പറ്റ: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പത്ത് കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല നടപടി ആരംഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് അറിയിച്ചു.

എം.എസ്.എന്‍. ബയോസ്സ്റ്റാന്റിക്‌സ്, ക്വാളിറ്റി സിസ്റ്റംസ് ഇന്‍ ഡെയറി പ്രോസസിങ്, അപ്ലൈയ്ഡ് ബയോകെമിസ്ട്രി, അപ്ലൈയ്ഡ് മൈക്രോ ബയോളജി, എം.എസ്. ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, ആനിമല്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഡെയറി സയന്‍സ്, ലബോറട്ടറി ടെക്‌നിക്‌സ്, പൗള്‍ട്ടി പ്രൊസക്ഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ആനിമല്‍ ഹാന്‍ഡ്‌ലിങ് എന്നിവയാണ് കോഴ്‌സുകള്‍.

കോഴ്‌സുകള്‍ തുടങ്ങാനാവശ്യമായ ഭൗതിക സാഹചര്യമുള്ള കോളേജുകള്‍ സര്‍വകലാശാലയുമായി ബന്ധപ്പെടണം. കോഴ്‌സുകളുടെ സിലബസ് തയ്യാറാക്കാന്‍ പരീക്ഷ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളാണ് സര്‍വകലാശാല നിര്‍വഹിക്കുക. സര്‍വകലാശാലയില്‍ ഭക്ഷ്യസുരക്ഷാ ഇന്‍സ്‌പെക്ടര്‍ കോഴ്‌സും തുടങ്ങും.

കണിയാമ്പറ്റയില്‍ കര്‍ഷകര്‍ക്കായി പഠന, പരിശീലന കേന്ദ്രം സ്ഥാപിക്കാനും സര്‍വകലാശാല ആലോചിക്കുന്നുണ്ട്.

സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ ബിരുദദാനം ഫിബ്രവരി ഒമ്പതിന് നടക്കും.

കേരള സര്‍വകലാശാല വാര്‍ത്തകള്‍

ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ (ഐ.ഡി.ഇ) ടൈംടേബിള്‍
കേരള സര്‍വകലാശാല ജനവരി എട്ട്, ഒമ്പത്, 10, 11 തീയതികളില്‍ നടത്താനിരുന്ന വിദൂരപഠന അവസാന വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ പ്രാക്ടിക്കല്‍ പരീക്ഷയും പ്രോജക്ട് മൂല്യനിര്‍ണയവും യഥാക്രമം ഫിബ്രവരി 16, 18, 19, 20 തീയതികളില്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ജനവരി 28നും ഒന്നാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി അഞ്ചിനും തുടങ്ങും. വിശദമായ ടൈംടേബിള്‍ പരീക്ഷാകേന്ദ്രങ്ങളിലും വെബ്‌സൈറ്റിലും (www.keralauniversity.ac.in) ലഭിക്കും.

വാക്- ഇന്‍-ഇന്റര്‍വ്യൂ മാറ്റി

സംസ്‌കൃത വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് സെനറ്റ് കാമ്പസില്‍ ജനവരി 24ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ ജനവരി 29ലേക്ക് മാറ്റി. സമയം 2.30ന്.

ടെലികോം സാങ്കേതികവിദ്യയില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. മേഖലാ ടെലികോം പരിശീലനകേന്ദ്രം ടെലികോം സാങ്കേതികവിദ്യയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ഓപ്ടിക്കല്‍ ഫൈബര്‍, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ് തുടങ്ങിയ മേഖലകളിലാണ് എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം.

ഓരോ ആഴ്ചയിലും മേഖലാ പരിശീലനകേന്ദ്രത്തില്‍ പ്രായോഗിക പരിശീലനവും നല്‍കുന്നുണ്ട്. അയ്യായിരം രൂപയാണ് ഫീസ്. ആദ്യബാച്ചില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനം ഫീസിളവ് അനുവദിക്കുമെന്ന് പരിശീലനകേന്ദ്രം ജനറല്‍ മനേജര്‍ എസ്.എസ്. തമ്പി പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.attctum.bsnl.co.in, www.learntelecom.bsnl.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9497008800.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍;എന്‍.സി.എ റാങ്ക്‌പട്ടികപ്രസിദ്ധീകരിക്കും

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ റിസര്‍വ് ഡ്രൈവര്‍ നിയമനത്തിനുള്ള എന്‍.സി.എ റാങ്ക് പട്ടികകള്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി.യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിലായി 515 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുസ്‌ലിം-295, ലാറ്റിന്‍ കാത്തലിക്-99, വിശ്വകര്‍മ്മ-71, ഒ.എക്‌സ് (പരിവര്‍ത്തിത ക്രൈസ്തവര്‍)-30, ധീവര-20 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരോവിഭാഗത്തിനും പ്രത്യേകം പട്ടികകളാണ് പ്രസിദ്ധീകരിക്കുന്നത്. എച്ച്.എസ്.എ.ഫിസിക്കല്‍ സയന്‍സ് തസ്തികയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ ഉപവിഭാഗങ്ങള്‍ കൂടി യോഗ്യതയായി ചേര്‍ക്കുന്നത് പരിശോധിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇതിനായി റൂള്‍സ് ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പിന്നീട് തീരുമാനമെടുക്കും. എറണാകുളത്തെ പുതിയ ഓഫീസിലാണ് തിങ്കളാഴ്ചത്തെ പതിവ് കമ്മീഷന്‍ യോഗം ചേര്‍ന്നത്.

കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍

രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍

രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ., ബി.ബി.എ-ടി.ടി.എം, ബി.സി.എ. ബി.ബി.എം, ബി.എസ്.ഡബ്ല്യു., ബി.എ. അഫ്‌സല്‍- ഉല്‍-ഉലമ (രണ്ടാം സെമസ്റ്റര്‍ ഒഴികെ) ഡിഗ്രി (സി.സി.എസ്.എസ് - റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ യഥാക്രമം മെയ് 14, ഏപ്രില്‍ 25, ഏപ്രില്‍ 10 തീയതികളില്‍ ആരംഭിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതികള്‍ ഇപ്രകാരമാണ്.

1. ആറാം സെമസ്റ്റര്‍ - ഫിബ്രവരി 14 മുതല്‍ 19 വരെ, പിഴയോടെ ഫിബ്രവരി 22 വരെ.

2. നാലാം സെമസ്റ്റര്‍ - ഫിബ്രവരി 25 മുതല്‍ മാര്‍ച്ച് 1 വരെ, പിഴയോടെ മാര്‍ച്ച് 5 വരെ.

3. രണ്ടാം സെമസ്റ്റര്‍ - മാര്‍ച്ച് 6 മുതല്‍ 12 വരെ, പിഴയോടെ മാര്‍ച്ച് 15 വരെ.

ആറാം സെമസ്റ്റര്‍ ബി.ടെക് ഹാള്‍ടിക്കറ്റ്


ജനവരി 30ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - പാര്‍ട്ട്-ടൈം ഉള്‍പ്പെടെ) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് (2006നും അതിനു മുന്‍പുമുള്ള അഡ്മിഷന്‍) അതത് പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ജനവരി 23 മുതല്‍ ലഭ്യമാകും. 2007 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ജനവരി 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അവസാന വര്‍ഷ ബി.ഫാം പരീക്ഷ


അവസാന വര്‍ഷ ബി.ഫാം (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഫിബ്രവരി 15ന് ആരംഭിക്കുന്നതാണ്. അപേക്ഷകള്‍ പിഴയില്ലാതെ ജനവരി 29 വരെയും 100 രൂപ പിഴയോടെ ജനവരി 31 വരെയും നല്കാവുന്നതാണ്.

ജനവരി 24ലെ പ്രായോഗിക പരീക്ഷകള്‍ 25ലേക്ക് മാറ്റി


ജനവരി 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും ജനവരി 25ലേക്ക് മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിലോ മാറ്റമില്ല.

ബി.ടെക് പ്രായോഗിക പരീക്ഷ


ഏഴാം സെമസ്റ്റര്‍ ബി.ടെക് (ഐ.ടി. ബ്രാഞ്ച്) നവംബര്‍ 2012 പ്രായോഗിക പരീക്ഷ ജനവരി 28 മുതല്‍ എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ പരീക്ഷാ കേന്ദ്രത്തിലും സര്‍വകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്.

20-Dec-2014