ടെക്‌നോത്തലണ്‍തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗൗഹാട്ടി ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന 'ടെക്‌നോത്തലണ്‍ 13' അന്താരാഷ്ട്ര സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത് നടത്തും. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക എഴുത്തുപരീക്ഷ ജൂലായ് 14ന് നടത്തും. രണ്ടു വിഭാഗങ്ങളിലായിട്ടായിരിക്കും പരീക്ഷ. ഇപ്പോള്‍ 10 ലും 11 ലും പഠിക്കുന്നവര്‍ക്ക് ഒരു പരീക്ഷയും 8 ലും 9 ലും പഠിക്കുന്നവര്‍ക്ക് മറ്റൊരു പരീക്ഷയുമുണ്ടാകും. രണ്ടുപേരടങ്ങുന്നതാണ് ടീം. ഒരു ടീമിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയായിരിക്കും. തിരുവനന്തപുരത്ത്, കവടിയാര്‍ ഗോള്‍ഫലിങ്ക്‌സിലുള്ള മാത്ത് ഐ.ഐ.ടി യായിരിക്കും പരീക്ഷാകേന്ദ്രം. പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തില്‍, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐ.ഐ.ടി ഗൗഹാട്ടിയിലെ തുടര്‍ മത്സരത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ തിരുവനന്തപുരത്തെ പ്രതിനിധിയായ വിജയ് വിശ്വനാഥില്‍ നിന്നുമറിയാം Vijayviswanath1994@gmail.com, 09633707708.

എം.ബി.എ. പ്രവേശനം: 'സീമാറ്റി'ന് അപേക്ഷിക്കാം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കുന്ദമംഗലം ചെത്തുകടവിലുള്ള എസ്.എന്‍.ഇ.എസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ എം.ബി.എ. കോഴ്‌സില്‍ 100 സീറ്റുകളില്‍ പ്രവേശനം നല്‍കും.

എ.ഐ.സി.ടി.ഇ. നടത്തുന്ന സീമാറ്റ് അഭിരുചി പരീക്ഷ എഴുതിയവരെ മാത്രമേ അടുത്ത അഞ്ചുവര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. 2013 ഫിബ്രവരിയിലെ സീമാറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജനവരി മൂന്ന് ആണ്. അവസാനവര്‍ഷ ബിരുദപഠനം നടത്തുന്നവര്‍ക്കും പരീക്ഷ എഴുതാം. സീമാറ്റിന് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ 9447154114, 9496939922 എന്നീ നമ്പറുകളില്‍ ലഭിക്കും.

05-Sep-2015