ട്രേഡ് ടെസ്റ്റ്: സോഷ്യല്‍ സ്റ്റഡീസിനു പകരം എംപ്ലോയബിലിറ്റി സ്കില്‍
2012 ആഗസ്ത് മുതല്‍ അഡ്മിഷന് നേടിയ ട്രെയിനികള്‍ക്കും 2013 ജനവരി/ ഫിബ്രവരി സപ്ലിമെന്ററി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ആദ്യമായി പങ്കെടുക്കുന്ന പ്രൈവറ്റ് ട്രെയിനികള്‍ക്കും സോഷ്യല്‍സ്റ്റഡീസ് വിഷയത്തിനു പകരം എംപ്ലോയബിലിറ്റി സ്കില്‍ എന്ന വിഷയത്തിലായിരിക്കും ട്രേഡ് ടെസ്റ്റ് എഴുതേണ്ടത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ www.dget.nic.in വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു
ജൂലായില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത ട്രെയിനികള്‍ക്ക് എഴുത്ത് പരീക്ഷയില്‍ റീ-കൗണ്ടിങ്ങിന് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തോറ്റുപോയ വിഷയത്തിന് പത്ത് രൂപയും വിജയിച്ച വിഷയത്തിന് 25 രൂപയുമാണ് ഫീസ്. റീ-കൗണ്ടിങ്ങിന് വേണ്ടി 0230-എല്‍ ആന്‍ഡ് ഇ-00800-അദര്‍ റസീപ്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ഫീസിനത്തില്‍ ഒടുക്കണം. പൂരിപ്പിച്ച അപേക്ഷ ചെലാന്‍ സഹിതം ഡിസംബര്‍ ഏഴിന് മുന്‍പ് ഗവണ്മെന്റ്/ പ്രൈവറ്റ് ഐ.ടി.ഐ. പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയിരിക്കണം. അപേക്ഷകളുടെ മാതൃക ഗവണ്മെന്റ്/ പ്രൈവറ്റ് ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
എല്‍ബിഎസ് സെന്ററില്‍ കോഴ്സുകള്‍
കളമശ്ശേരി: കളമശ്ശേരി എല്‍ബിഎസ് സെന്ററിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിടിപി (യോഗ്യത: എസ്എസ്എല്‍സി), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ഇന്‍ ടാലി (യോഗ്യത: ബികോം/പ്ലസ് ടു കോമേഴ്സ്), ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്കിങ് (യോഗ്യത: എസ്എസ്എല്‍സി) എന്നിവയാണ് കോഴ്സുകള്‍. വിവരങ്ങള്‍ക്ക്: 0484-2541520, 2551466.
28-Nov-2012