ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷ മാറ്റി
തിരുവനന്തപുരം: സപ്തംബര്‍ 17,19 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളിലേക്ക് മാറ്റി.
ഓപ്പണ്‍ സ്‌കൂള്‍ നിയമനം : അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കുന്നതായി പരാതി
തിരുവനന്തപുരം: സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ വിവിധ തസ്തികകളിലേക്ക് ക്ഷണിച്ച അപേക്ഷകള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് കൂട്ടത്തോടെ നിരസിക്കാന്‍ നീക്കമെന്ന് ആക്ഷേപം. നൂറുകണക്കിന് അപേക്ഷകള്‍ ഇത്തരത്തില്‍ നിരസിക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.
അപേക്ഷ ക്ഷണിച്ചപ്പോള്‍ പറഞ്ഞ രേഖകള്‍ സഹിതം അപേക്ഷിച്ചവരോടും ബന്ധപ്പെട്ട രേഖകള്‍ ഇല്ലെന്നും ഏഴുദിവസത്തിനകം അവ ഹാജരാക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയത്. കത്ത് കിട്ടി വീണ്ടും അവയുടെ പകര്‍പ്പുമായി എത്തുമ്പോഴാകട്ടെ സമയം കഴിഞ്ഞെന്നു പറഞ്ഞ് അപേക്ഷ നിരസിക്കുകയാണെന്നാണ് പരാതി.
10000 പേര്‍ ഓപ്പണ്‍ സ്‌കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്.
മരുന്ന് പരീക്ഷണം: ഐ.എം.എ. സിറ്റിങ് 12 ന്
തിരുവനന്തപുരം: മരുന്നുപരീക്ഷണം സംബന്ധിച്ച പഠനത്തിനായി ഐ.എം.എ. കേരള ഘടകം നിയോഗിച്ച കമ്മിറ്റിയുടെ ആദ്യ സിറ്റിങ് 12ന് 2 ന് തിരുവനന്തപുരം ഐ.എം.എ. ബ്രാഞ്ച് ഓഫീസില്‍ നടത്തും. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗവേഷകര്‍, എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കമ്മിറ്റിയില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ നല്കാം.
കെ. പുരുഷോത്തമന് ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്പ്പറേഷന് ചെയര്മാന്
തിരുവനന്തപുരം: കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്പ്പറേഷന് ചെയര്‍മാനായി കെ. പുരുഷോത്തമനെ നിയമിച്ചു. കേരള വിശ്വകര്‍മ്മ സഭയുടെ പ്രതിനിധിയായ ഇദ്ദേഹം, സഭയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ പുരുഷോത്തമന് 2010-ല്‍ കനറാബാങ്ക് മാനേജരായി വിരമിച്ചു.
സര്‍വകലാശാലാ വാര്‍ത്തകള്‍- കാലിക്കറ്റ്
പിഎച്ച്.ഡി പ്രവേശനപരീക്ഷ
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പ് 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സര്‍വ്വകലാശാലാ പഠനവകുപ്പില്‍ പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ നടത്തും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0494 2407286 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പിഎച്ച്.ഡി (മലയാളം) പ്രവേശനപരീക്ഷ 19ന് രാവിലെ 11 മണിമുതല്‍ ഒരുമണിവരെ സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ രാവിലെ 10 മണിക്ക് മുമ്പായി മലയാള വിഭാഗം ഓഫീസിലെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
പിഎച്ച്.ഡി ഇംഗ്ലീഷ് പ്രവേശനപരീക്ഷ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റുകള്‍ അന്നേദിവസം രാവിലെ ഇംഗ്ലീഷ് വിഭാഗം ഓഫീസില്‍നിന്ന് കൈപ്പറ്റേണ്ടതാണ്.
പരീക്ഷാഫലം
ബി.എസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി നാലാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 22വരെ അപേക്ഷിക്കാം.
ബി.എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി നാലാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 22വരെ അപേക്ഷിക്കാം.
ബി.എസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നാലാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 22വരെ അപേക്ഷിക്കാം.
കേരളത്തിന്റെ വികസനപ്രശ്‌നങ്ങള്‍: സെമിനാര്‍
ഇ.എം.എസ് ചെയറിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. അഞ്ച് സെഷനുകളായാണ് സെമിനാര്‍ നടത്തുക. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 25ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 100 രൂപയാണ് പ്രതിനിധി ഫീസ്. ഇ മെയില്‍ വഴിയോ, വെള്ളക്കടലാസില്‍ അപേക്ഷ നല്‍കിയോ രജിസ്റ്റര്‍ ചെയ്യാം. emschairOgmail.com അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം കോ- ഓര്‍ഡിനേറ്റര്‍, ഇ.എം.എസ് ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635. പ്രതിനിധി ഫീസ് മണി ഓര്‍ഡര്‍ ആയോ, ഡ്രാഫ്റ്റ് ആയോ അയക്കാം. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഫോണ്‍: 0494 2400363, 9447394721.
റിഫ്രഷര്‍ കോഴ്‌സ്
യു.ജി.സി അക്കാദമിക് സ്റ്റാഫ് കോളേജ്, സര്‍വ്വകലാശാല/ കോളേജ് അധ്യാപകര്‍ക്കായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് എക്കണോമെട്രിക്‌സ് റിഫ്രഷര്‍കോഴ്‌സ് ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 20 വരെ നടത്തും. കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അപേക്ഷാഫോം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ (www.universityofcalicut.infoAcademic Staff College)ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2400352, 2407351.
മാര്‍ക്ക് ലിസ്റ്റ്/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം
ഏപ്രില്‍, മെയ് മാസത്തില്‍ നടത്തിയ അവസാനവര്‍ഷ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം ബിരുദ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും അവസാന വര്‍ഷ ബിരുദ പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികളുടെ(എ.ജെ സീരീസ്) പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും 13ന് പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് വിതരണം ചെയ്യും. ഏപ്രില്‍ പരീക്ഷയില്‍ സപ്ലിമെന്ററിയായി ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം പരീക്ഷ പാസായ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് 13 മുതല്‍ പരീക്ഷാഭവനില്‍ നിന്നും വിതരണം ചെയ്യും. എന്തെങ്കിലും കാരണത്താല്‍ മാര്‍ക്ക് ലിസ്റ്റ് തടഞ്ഞുവെച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പ്രശ്‌നം പരിഹരിച്ചതിന് ശേഷം വിതരണം ചെയ്യും. ഉത്തരക്കടലാസിന്റെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 22 വരെ അപേക്ഷിക്കാം.
പരീക്ഷ
ട്രെയ്‌നിങ് കോളേജുകളിലെയും ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിലെയും ബി.എഡ്(2006 പ്രവേശനം മുതല്‍) വിദ്യാര്‍ത്ഥികളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായി പിഴകൂടാതെ 25 വരെയും 100 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒക്‌ടോബര്‍ അഞ്ചുവരെയും അപേക്ഷിക്കാം.
എം.എ ഇക്കണോമിക്‌സ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷാഫലം
ജൂലായില്‍ നടത്തിയ എം.എ ഇക്കണോമിക്‌സ് രണ്ട്, നാല് സെമസ്റ്റര്‍ സി.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.എ ഇംഗ്ലീഷിന് അപേക്ഷിക്കാം
ബിരുദതലത്തില്‍ ഇംഗ്ലീഷ് മുഖ്യവിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എം.എ ഇംഗ്ലീഷിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ അവരുടെ പ്രവേശനം 22ന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ അറിയിച്ചു.
എം.സി.എ മൂന്നാംഘട്ട കൗണ്‍സലിങ്
സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നടത്തുന്ന എം.സി.എ പ്രവേശന മൂന്നാംഘട്ട കൗണ്‍സലിങ് 14ന് നടത്തും. സര്‍വ്വകലാശാല നടത്തിയ എം.സി.എ പ്രവേശന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ആഗസ്റ്റ് 24, 25 തീയതികളില്‍ നടന്ന ഒന്നാംഘട്ട കൗണ്‍സലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം ലഭിക്കാത്തവരുമായ അപേക്ഷകര്‍ 14ന് രാവിലെ 10.30ന് സര്‍വ്വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി ഓഫീസില്‍ രക്ഷിതാവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരുക. വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2407422
നെറ്റ് കോച്ചിങ് ആരംഭിച്ചു
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിങ്ങിന് കീഴില്‍ നെറ്റ് കോച്ചിങ്ങ് ആരംഭിച്ചു. ഹ്യൂമാനിറ്റീസ്/ കൊമേഴ്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ മാനേജ്‌മെന്റ് വിഭാഗത്തിലെ ജനറല്‍ പേപ്പറിനാണ് പരിശീലനം നല്‍കുന്നത്. 10 ദിവസമാണ് കോഴ്‌സ് കാലയളവ്. കോഴ്‌സ് ഫീസ് 1000 രൂപ. ഫോണ്‍: 0494 2407360
അഴീക്കോട് എന്‍ഡോവ്‌മെന്റ് പ്രഭാഷണം ഇന്ന്
മലയാള കേരള പഠന വിഭാഗം സംഘടിപ്പിക്കുന്ന പതിനേഴാമത് അഴീക്കോട് എന്‍ഡോവ്‌മെന്റ് പ്രഭാഷണം പ്രശസ്ത നിരൂപകനും ചിന്തകനുമായ ആഷാ മേനോന്‍ നിര്‍വ്വഹിക്കും. പ്രകൃതി- പുരാതന മൂലധനം എന്നതാണ് പ്രഭാഷണ വിഷയം. ബുധനാഴ്ച രാവിലെ 10.30ന് മലയാളവിഭാഗം സെമിനാര്‍ ഹാളിലാണ് പരിപാടി. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
അറിയിപ്പ്
മുണ്ടൂര്‍: കൈപ്പറമ്പ് സെന്റര്‍, പുറ്റേക്കര എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സയന്‍സ് ഒളിമ്പ്യാഡ്
കൊച്ചി: 2013-ല്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡുകളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക മത്സരം നവംബര്‍ 24 ന് വിവിധ സ്ഥലങ്ങളില്‍ നടക്കും. ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മഹാരാജാസ് കോളേജാണ് ഒരു പരീക്ഷാകേന്ദ്രം. താത്പര്യമുള്ളവര്‍ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റിലെ ഡോ. സി. ശിവകുമാറുമായി ബന്ധപ്പെടണം. ഫോണ്‍: 9946556089. അവസാന തീയതി സപ്തംബര്‍ 15.
സര്‍വകലാശാലാ വാര്‍ത്തകള്‍ കണ്ണൂര്‍
പരീക്ഷ മാറ്റി
സപ്തംബര്‍ 20ന് ആരംഭിക്കാനിരുന്ന പാര്‍ട്ട് രണ്ട്, രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
നവംബര്‍ 2011ല്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷകള്‍
ഒന്നാംവര്‍ഷ എം.എ/എം.എസ്‌സി/ എം.കോം (വിദൂര വിദ്യാഭ്യാസം - റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ ഒക്ടോബര്‍ 30ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 24 വരെയും 100 രൂപ പിഴയോടെ 26 വരെയും നല്കാം. അപേക്ഷാ ഫീസ് ചുവടെ: തിയറി: റഗുലര്‍- 80 രൂപ പേപ്പറൊന്നിന്, സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്- 150 രൂപ/ പേപ്പര്‍, പ്രാക്ടിക്കല്‍: റഗുലര്‍ -150 രൂപ/ പേപ്പര്‍, സപ്ലിമെന്ററി - 170 രൂപ/ പേപ്പര്‍, ഡിസര്‍ട്ടേഷന്‍ - 450 രൂപ, വൈവ - 80 രൂപ, മാര്‍ക്ക് ലിസ്റ്റ് - 50 രൂപ, സി.വി. ക്യാമ്പ് ഫീസ്- 100 രൂപ.
* എട്ടാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി - പര്‍ട്ട്-ടൈം ഉള്‍പ്പെടെ) പരീക്ഷകള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ സപ്തംബര്‍ 13 മുതല്‍ 18 വരെയും 100 രൂപ പിഴയോടെ 20 വരെയും സ്വീകരിക്കും. 2006ഉം അതിനു മുമ്പുമുള്ള അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ പ്രസ്തുത തീയതികളില്‍ നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കണം.
* നാലാം വര്‍ഷ ബി.എസ്‌സി. നഴ്‌സിങ് (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്ടോബര്‍ 4ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 17 വരെയും 100 രൂപ പിഴയോടെ 19 വരെയും സ്വീകരിക്കുമ.
* മൂന്നാം സെമസ്റ്റര്‍ പി.ജി.ഡി.എഫ്.ഡി. പരീക്ഷകള്‍ ഒക്ടോബര്‍ 4ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 18 വരെയും 100 രൂപ പിഴയോടെ 19 വരെയും സ്വീകരിക്കും.
* ബി.എഡ്. ഡിഗ്രി (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 19 വരെയും 100 രൂപ പിഴയോടെ 22 വരെയും സ്വീകരിക്കും.
12-Sep-2012