കാമരാജ് സര്‍വകലാശാലാ കോഴ്‌സുകള്‍

കോഴിക്കോട്: മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയുടെ 2012-13 അധ്യയന വര്‍ഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം.

ബി.എ., ബി.കോം, ബി.എസ്‌സി, ബി.ബി.എ, ബി.സി.എ, എം.എ, എം.കോം, എം.സി.ജെ, എം.എസ്‌സി, എം.സി.എ, എം.ബി.എ, പി.ജി.ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള അപേക്ഷാഫോമിനും പ്രോസ്‌പെക്ടസിനും യൂണിവേഴ്‌സിറ്റിയുടെ ദയാപുരം (കോഴിക്കോട്) സ്റ്റഡിസെന്റുമായി ബന്ധപ്പെടാം. ഈ കേന്ദ്രത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന എല്ലാ കോഴ്‌സുകളുടെയും പരീക്ഷാകേന്ദ്രം ദയാപുരം (കോഴിക്കോട്) ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം ഓഫീസര്‍, എം.കെ.യു. സ്റ്റഡിസെന്റര്‍, ദയാപുരം, എന്‍.ഐ.ടി. കാമ്പസ് പി.ഒ. കോഴിക്കോട്-673601. ഫോണ്‍: 0495-2287137, 2287236, 2287136.

ദേശീയ സമ്മേളനം നടത്തി

കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ കൊറോണറി രക്തധമനീ രോഗങ്ങളുടെ വ്യാപനവും പ്രതിരോധവും എന്ന വിഷയത്തില്‍ ദേശീയ സമ്മേളനം നടത്തി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗങ്ങളുടെ വ്യാപനം തടയാനും പ്രതിരോധം ഫലപ്രദമാക്കാനും കൂടുതല്‍ ഗവേഷണം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. പി.കെ. ദേബ്, പ്രൊഫ. സന്തനു ഗുഹ എന്നിവര്‍ ചര്‍ച്ച നയിച്ചു. സി.സി.ഡി.സി. ഡയറക്ടര്‍ ഡോ. ഡി. പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. രാജീവ് ഗുപ്ത, ശ്രീ ചിത്തിര തിരുനാള്‍ പ്രൊഫ. ഡോ. കെ.ആര്‍. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

സി.എസ്.ഐ. കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ നടത്തിയ സി.എസ്.ഐ. കേരള സി.ആര്‍.പി. പഠനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൃദ്രോഗ നിരക്ക് കേരളത്തില്‍ കൂടിയിട്ടുണ്ടെന്ന് പഠനത്തിലൂടെ കണ്ടെത്തി. ഇതു സംബന്ധിച്ച് ഡോ. ഗീവര്‍ സഖറിയ, ഡോ. കൃഷ്ണന്‍, ഡോ. വേണുഗോപാല്‍, ഡോ. മോഹനന്‍, ഡോ. സഞ്ജയ് എന്നിവര്‍ സംസാരിച്ചു. ഡോ. രാമന്‍കുട്ടി, ഡോ. ശിവശങ്കരന്‍, ഡോ. ജയ്ദീപ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പ്രബന്ധാവതരണ മത്സരം

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ദേശീയ പ്രബന്ധാവതരണ മത്സരം നടത്തുന്നു. 'ഇന്നവേഷന്‍സ് ഇന്‍ മാനുഫാക്ചറിങ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് ഫോര്‍ ഗ്ലോബല്‍ കോംപറ്റിറ്റീവ്‌നെസ്' എന്ന വിഷയത്തിലാണ് മത്സരം.

ബി.ടെക്, എം.ടെക്, എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരള ചാപ്റ്റര്‍ മത്സരം സപ്തംബര്‍ 15ന് സൗത്ത് കളമശ്ശേരി സീപാര്‍ക്ക് ഹോട്ടലിലാണ്. ദേശീയതലത്തിലുള്ള മത്സരം സപ്തംബര്‍ 28ന് നാഗ്പൂരില്‍ നടക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സപ്തംബര്‍ 10ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7403006364, ഇ-മെയില്‍ ajikrishnanPwonderla.com

20-Aug-2012