കേരളസമാജം തൊഴില്‍ മേള
ബാംഗ്ലൂര്‍:തൊഴിലന്വേഷകര്‍ക്കായി കേരള സമാജം സംഘടിപ്പിക്കുന്ന തൊഴില്‍ മേള ഞായറാഴ്ചനടക്കും. ഇന്ദിരാനഗര്‍ കെ.എന്‍.ഇ. ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ നടക്കുന്ന മേളയില്‍ 20 ഓളം കമ്പനികള്‍ പങ്കെടുക്കും. 2000 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുക. ഐ.ടി. മേഖലയില്‍ നിന്ന് സോഫ്റ്റ് വേര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, വെബ് ഡിസൈനിങ്, പ്രോഗ്രാമിങ്, സോഫ്റ്റ്‌വേര്‍ ടെസ്റ്റിങ് എന്നിവയില്‍ 500 ഒഴിവുകളുണ്ട്. ബി.പി.ഒ. കമ്പനികളില്‍ 300 ഒഴിവുകളും ഐ.ടി. ഇതര കമ്പനികളില്‍ 1200 ലധികം ഒഴിവുകളുമാണുള്ളത്. റീടെയില്‍ കമ്പനികളിലും ബാങ്കിങ് മേഖലയിലുമായി 150 ഒഴിവുകള്‍ വീതമുണ്ട്. എം.ബി.എ., എന്‍ജിനീയറിങ്, എം.സി.എ. ബിരുദധാരികള്‍ക്കും ബിരുദധാരികളല്ലാത്തവര്‍ക്കുമായുള്ള ഒഴിവുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. പ്രശസ്ത അന്താരാഷ്ട്ര കമ്പനികളും മേളയില്‍ പങ്കെടുക്കും. ബാഗ്ലൂര്‍ കേരള സമാജം കന്‍േറാണ്‍മെന്റ് സോണിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, സെക്രട്ടറി റെജികുമാര്‍, സിദ്ധാര്‍ഥ്, അനില്‍കുമാര്‍, സി.കെ. മനോഹരന്‍, ജോസഫ്, അനീഷ് കൃഷ്ണന്‍, ലജീഷ്, വിവേക്എന്നിവര്‍ നേതൃത്വം നല്‍കും.
പ്രാര്‍ഥനാസംഗമം ഇന്ന്
ബാംഗ്ലൂര്‍:കോഫീബോര്‍ഡ് കോളനി അല്‍സഫ എജ്യുക്കേഷന്‍ ട്രസ്റ്റും താനറി റോഡ് എസ്.വൈ .ഒ യൂണിറ്റും ചേര്‍ന്ന് സ്വലാത്ത് മജ്ലിസും റംസാന്‍ പ്രാര്‍ഥനാ സംഗമവും സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഡോ. അംബേദ്കര്‍ മെഡിക്കല്‍ കോളേജിനു സമീപമുള്ള എന്‍.എ.എസ്. കണ്വെന്ഷന് ഹാളിലാണ് പരിപാടി. എന്‍.എം. ജലാലുദ്ദീന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. പേരോട് മുഹമ്മദ് മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. 8.30 ന് ശിഹാബൂദ്ദീന്‍ സഖാഫിയുടെ നേതൃത്വത്തില്‍ ഇഷാഅ് നിസ്കാരവും തറാവീഹും നടക്കും.
ജലനിധി: 68 പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി -മന്ത്രി പി.ജെ. ജോസഫ്
ജലനിധി രണ്ടാം ഘട്ടത്തില്‍ 68 പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി.
ബലാല്‍, പൈവളിഗെ, ദേലംപടി, ഈസ്റ്റ്എളേരി, ബെല്ലൂര്‍ (കാസര്‍കോട്) , ആറളം, കോളയാട്, കുന്നോത്തുപറമ്പ്, ആലക്കോട്, ചെറുപുഴ, അഴീക്കോട്, കുറ്റിയാട്ടൂര്‍, കതിരൂര്‍, മുണ്ടേരി (കണ്ണൂര്‍), കത്തിപ്പാറ, മണിയൂര്‍, കീഴരിയൂര്‍, ഇടച്ചേരി (കോഴിക്കോട്), ഊര്‍ങ്ങാട്ടിരി, കരുളായി, ആലംകോട്, ചൊക്കാട്, എടപ്പറ്റ, മേലാറ്റൂര്‍, ചേലമ്പ്ര, പറപ്പൂര്‍, ഒഴൂര്‍, തെന്നല (മലപ്പുറം), പല്ലശ്ശന, ലെക്കിടി പേരൂര്‍ (പാലക്കാട്), ചക്കുപള്ളം, ഉടുമ്പന്നൂര്‍, കരുണാപുരം, വാത്തിക്കുടി, വണ്ണപ്പുറം (ഇടുക്കി), കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, ഭരണങ്ങാനം, കൂരോപ്പട, പാറത്തോട്, മീനടം, തലപ്പലം, അയ്മനം, കങ്ങഴ, പനച്ചിക്കാട്, മരങ്ങാട്ടുപള്ളി, ടി.വി. പുരം (കോട്ടയം) എന്നീ പഞ്ചായത്തുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ 21 പഞ്ചായത്തുകളെ ട്രൈബല്‍ ഡെവലപ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി ജലനിധി പദ്ധതി നടപ്പിലാക്കും. കൊട്ടാത്തറ, വേങ്ങപ്പള്ളി, തരിയോട്, കണിയാമ്പറ്റ, കൊഴുതന, പനമരം, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, എടവക, വെള്ളമുണ്ട, മീനങ്ങാടി, പുല്‍പ്പള്ളി, പുത്താടി (വയനാട്), വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, അടിമാലി, ഇടമലക്കുടി, അറക്കുളം, വെള്ളിയാമറ്റം (ഇടുക്കി) എന്നീ പഞ്ചായത്തുകളിലും ജലനിധി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ ചട്ടം: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി
1971 ലെ സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ ചട്ടങ്ങളില്‍ റൂള്‍ 9 (1), 22 (6) എന്നിവ പുതുതായി ഉള്‍പ്പെടുത്തി ഉത്തരവായി. ഉത്തരവിന്റെ പൂര്‍ണരൂപത്തിന് www.prd.kerala.gov.in.
വനിതകള്‍ക്ക് പരിശീലനം
വനിതാ വികസന കോര്‍പ്പറേഷന്റെ 'REACH' ല്‍ ആഗസ്ത് മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് തിരുവനന്തപുരം: 0471-2494445, 9496015051, കണ്ണൂര്‍: 0497-2800572, 9847144349.
സ്‌പെഷ്യല്‍ പഞ്ചസാര അനുവദിച്ചു
റംസാന്‍/ ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും എ.പി.എല്‍/ ബി.പി.എല്‍./ എ.എ.വൈ. വ്യത്യാസമില്ലാതെ കാര്‍ഡൊന്നിന് ഒരു കിലോ സ്‌പെഷ്യല്‍ പഞ്ചസാര കിലോയ്ക്ക് 13.50 രൂപ നിരക്കില്‍ അനുവദിച്ചു. കാര്‍ഡുടമകള്‍ക്ക് റേഷന്‍കടകളില്‍ നിന്നും ആഗസ്ത് 25 വരെ സ്‌പെഷ്യല്‍ പഞ്ചസാര വാങ്ങാമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് -രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
അരി, ഗോതമ്പ് എന്നിവയുടെ വില്പനയ്ക്കുള്ള കമ്മീഷനാണ് ക്വിന്റലിന് 35 രൂപയില്‍ നിന്ന് 60 രൂപയായി വര്‍ധിപ്പിച്ചത്.
പോസ്റ്റ്ബേസിക് ബി.എസ്‌സി. നഴ്‌സിങ്
കേരള ഗവണ്മെന്റ്/സ്വാശ്രയ കോളേജുകളിലേക്ക് 2012-13 വര്‍ഷത്തെ പോസ്റ്റ്ബേസിക് ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbskerala.com, www.lbscentre.org എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗസ്ത് 20 വരെ അപേക്ഷിക്കാം
ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലേക്ക് 2012-13 വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിന് ആഗസ്ത് 20 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ടത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടര്‍ക്കാണ്. പ്രോസ്പെക്ടസും ബന്ധപ്പെട്ട കോളേജുകളുടെയും കോഴ്സുകളുടെയും വിശദാംശങ്ങള്‍ www.lbskerala.com, www.lbscentre.org എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബി.എസ്‌സി നഴ്‌സിങ്, ബി.ഫാം റാങ്ക്‌ലിസ്റ്റ്
ബി.എസ്‌സി. നഴ്‌സിങ്, ബി.ഫാം തുടങ്ങിയ പാരാ മെഡിക്കല്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക്‌ലിസ്റ്റും കാറ്റഗറിലിസ്റ്റും www.lbscentre.org/www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.
സര്‍ക്കാരുമായി ഫാം ഡി. കോഴ്‌സ് നടത്തുന്ന മാനേജ്‌മെന്റുകള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ഫാം ഡി. കോഴ്‌സ് ഉള്‍പ്പെടുത്തിയിട്ടില്ല. ഫാം ഡി. കോഴ്‌സിലേക്കുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരണവും മാറ്റിവെച്ചിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ ബി.എസ്‌സി, എം.ആര്‍.ടി. കോഴ്‌സുകളിലേക്കും ഇക്കൊല്ലം അലോട്ട്‌മെന്റ് നടത്തില്ല.
കേരള സര്‍വകലാശാല വാര്‍ത്തകള്‍
ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ്
ഗവ/ എയ്ഡഡ് കോളേജുകളിലെ ഡിഗ്രി പ്രവേശനത്തിനുള്ള എസ്.സി/എസ്.ടി സീറ്റുകളില്‍ ആഗസ്ത് 11 രാവിലെ ഒമ്പത് മണിക്ക് രണ്ടാമത്തെ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത പട്ടികജാതി/ പട്ടികവര്‍ഗ അപേക്ഷകര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിരിക്കുന്ന അപേക്ഷകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കും സര്‍വകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളില്‍ നടക്കുന്ന അലോട്ട്‌മെന്റില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ആഗസ്ത് 13, 14 തീയതികളില്‍ കോളേജില്‍ ചേരണം. കഴിഞ്ഞ സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിച്ച അപേക്ഷകര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.
എം.ടെക് (നോണ്‍ ഗേറ്റ്) പ്രവേശനപ്പരീക്ഷ
സി.എസ്.എസ് എട്ടാം തീയതി നടത്താനിരുന്ന എം.ടെക് ഒപ്‌ടോഇലക്‌ട്രോണിക്‌സ് (നോണ്‍ ഗേറ്റ്) പ്രവേശനപ്പരീക്ഷ ആഗസ്ത് 13നും ഒമ്പതാം തീയതിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ ആഗസ്ത് 14നും നടത്തും. പത്താം തീയതിയിലെ ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
എം.ടെക് (നോണ്‍ സി.എസ്.എസ്) പരീക്ഷാഫലം
ഫിബ്രവരിയില്‍ നടത്തിയ എം.ടെക് (നോണ്‍ സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് സപ്തംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.
ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പ്രാക്ടിക്കല്‍
ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ (സി.ബി.സി.എസ്.എസ് ആന്‍ഡ് റീസ്ട്രക്‌ച്ചേര്‍ഡ്) പ്രാക്ടിക്കല്‍ ആഗസ്ത് ഒമ്പത്, പത്ത് തീയതികളില്‍ നടത്തും.
പരീക്ഷാത്തീയതി
ആഗസ്ത് രണ്ടിന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ നാലാം സെമസ്റ്റര്‍ എം.ബി.എ (സി.എസ്.എസ്) ടെക്‌നോളജി മാനേജ്‌മെന്റ്/ നോളജ് മാനേജ്‌മെന്റ്, ഒന്നും രണ്ടും വര്‍ഷ ബി.എസ്‌സി (സബ്‌സിഡിയറി സബ്ജക്ട്) മാത്തമാറ്റിക്‌സ് പേപ്പര്‍ ഒന്ന്, ബോട്ടണി പേപ്പര്‍ ഒന്ന് പരീക്ഷകള്‍ ആഗസ്ത് 14ന് നടത്തും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
ബി.ടെക് മേഴ്‌സി ചാന്‍സ് പരീക്ഷ
മെയ് 2012 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2003 സ്‌കീം)-മേഴ്‌സി ചാന്‍സ് (98.704-ഇലക്ട്രിക്കല്‍ ഡ്രോയിങ്-II E) പരീക്ഷ ആഗസ്ത് 14 രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.
പുനഃപരീക്ഷ ആഗസ്ത് 14ന്
കരകുളം പി.എ. അസീസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ജൂണ്‍ 19ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) 08.302 സോളിഡ് സ്റ്റേറ്റ് ഡിവൈസ് (ടി.എ) പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ആഗസ്ത് 14 രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം എസ്‌ക്യൂബ് ടെക്‌നോളജീസുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂവി എഡിറ്റിങ്, സൗണ്ട് എന്‍ജിനീയറിങ്, ത്രീ ഡി അനിമേഷന്‍ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു/ പ്രീഡിഗ്രി ജയിച്ചിരിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) നിന്നും ലഭിക്കും. ഫോണ്‍. 0471-2302523, 9447036629.
സെറ്റ് പരീക്ഷാ പരിശീലനം
കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനത്തിനുള്ള അഭിമുഖം ആഗസ്ത് 10 രാവിലെ 10.30 മുതല്‍ തുടങ്ങും.
ആര്‍മി പൊതുപ്രവേശന പരീക്ഷ ആഗസ്ത് 26ന്
തിരുവനന്തപുരം: സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍), സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി (മെഡിക്കല്‍ റിവ്യൂ സര്‍ട്ടിഫിക്കറ്റിന്റെ ലഭ്യതയ്ക്ക് അനുസൃതമായി മാത്രം) എന്നീ കാറ്റഗറിയിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ആഗസ്ത് 26ന് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ നടത്തും. 26ന് നടത്തുന്ന ആര്‍മി പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികളും രാവിലെ 4 മണിക്ക് പാങ്ങോടുള്ള കരിയപ്പ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം.
എന്‍.സി.സി/സ്‌പോര്‍ട്‌സ്/സേവനത്തിലുള്ളവരുടെ മക്കള്‍/വിരമിച്ചവരുടെ മക്കള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ബോണസ് മാര്‍ക്കിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്ത് 18ന് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ ഹാജരാക്കണമെന്ന് കരസേനാ വക്താവ് അറിയിച്ചു.
09-Aug-2012