ഡോ. സി.പി. മേനോന് സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഡോ. സി.പി. മേനോന് സ്മാരക പുരസ്കാരങ്ങള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു.
ഡോ. വി.പി.എന്‍. നമ്പൂതിരി (ശാസ്ത്രവിജ്ഞാനം), ഡോ. പ്രബോധചന്ദ്രന്‍ നായര്‍ (ഭാഷാവിജ്ഞാനം), ഡോ. എസ്. രാജശേഖരന് (പരിസ്ഥിതിവിജ്ഞാന-സാഹിത്യ നിരൂപണം), വിജയകുമാരമേനോന്‍ (ചിത്രകലാ വിജ്ഞാനം), ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ജനകീയ ശാസ്ത്രം) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
സപ്തംബര്‍ 20ന് കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന് തെക്കേടത്ത് യൂണിവേഴ്സിറ്റിയില്‍ പുരസ്കാരവിതരണം നിര്‍വഹിക്കുമെന്ന് ഡോ. സി.പി. മേനോന് ട്രസ്റ്റിനുവേണ്ടി പ്രൊഫ. എം. ലീലാവതി അറിയിച്ചു.
തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയതായി തൊഴില്‍-പുനരധിവാസ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്‍സള്‍ട്ടന്‍സി (ഒ.ഡി.ഇ.പി.സി.) യുടെ നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. വിലാസം: www.odepc.kerala.gov.in
ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ നിവേദനം നല്കി
തിരുവനന്തപുരം: ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ അവശത അനുഭവിക്കുന്ന ഇ.പി. എഫ്. പെന്ഷന് ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇ.പി.എഫ്. പെന്‍ഷനേഴ്സ് അസോസിയേഷന് നിവേദനം നല്കി.
സംസ്ഥാന പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ് എം. പി, ജനറല്‍ സെക്രട്ടറി പട്ടം എന്‍. ശശിധരന്, സെക്രട്ടറി എം. ശരത്കുമാര്, ടി. ശിവന്കുട്ടിനായര് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
06-Aug-2012