ഭാരവാഹികള്‍
തിരുവനന്തപുരം: കേരളത്തിലെ കോ-ഓപ്പറേറ്റീവ് ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എന്‍ജിനീയറിങ്, മെഡിക്കല്‍ - നഴ്‌സിങ്, മാനേജ്‌മെന്റ് കോളേജുകളിലെ അധ്യാപകരുടെ യോഗം ഓള്‍ കേരള അസോസിയേഷന്‍ ഓഫ് കേപ്പ് ടീച്ചേഴ്‌സ് (എ.കെ.എ.സി.ടി) എന്ന പേരില്‍ സംഘടന രൂപവത്കരിച്ചു. പ്രസിഡന്റായി കെ. മുരളീധരന്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു. പി. രാജേഷ്, സി.കെ. സ്മിത (വൈസ് പ്രസിഡന്റുമാര്‍), ടി.എസ്. പ്രദീപ് (ജനറല്‍ സെക്രട്ടറി), കെ.ബി. ജിതേന്ദ്ര, വി.കെ. ദീപക് (സെക്രട്ടറിമാര്‍), എം. മുകുന്ദകുമാര്‍ (ഖജാന്‍ജി), പി. വിനോദ് (ബുള്ളറ്റിന്‍ എഡിറ്റര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ദേശീയസമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ദേശീയ പ്രവര്‍ത്തകസമിതിക്കായി സ്വാഗതം സംഘം രൂപവത്കരിച്ചു. ദേശീയ പ്രസിഡന്റ് ഡോ.ജി. സഞ്ജീവറെഡ്ഡിയുടെ അധ്യക്ഷതയില്‍ ജൂലായ് 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് യോഗം.
കെ.പി. ധനപാലന്‍ എം.പിയാണ് ചെയര്‍മാന്‍. എം.എസ്. റാവുത്തര്‍ ജനറല്‍ സെക്രട്ടറിയും. സിബിക്കുട്ടി ഫ്രാന്‍സിസ് (ഖജാന്‍ജി), വി. ഗോപകുമാര്‍, എ. ഷാജി, നെയ്യാറ്റിന്‍കര രവി, മനു, ആര്‍. അജിത്കുമാര്‍, ഹസീം എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
എം.വി. മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ എസ്. വര്‍ഗീസ്, എ. നിസാറുദ്ദീന്‍, പി. അനില്‍കുമാര്‍, കൊട്ടാരക്കര സണ്ണി, പി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി കൊച്ചി സൊസൈറ്റി വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി
കൊച്ചി: മാതൃഭൂമി കൊച്ചിന്‍ എഡിഷന്‍ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ 2010-11 വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു. മാതൃഭൂമി കൊച്ചി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് സി.കെ. സുരേഷ്ബാബു അധ്യക്ഷനായി. സെക്രട്ടറി എ.എസ്. രാജേന്ദ്രന്‍ വരവുചെലവ് കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സംഘം പ്രസിഡന്റ് വിതരണം ചെയ്തു.
ഐസിഎസ്ഇ വിഭാഗത്തില്‍ മാതൃഭൂമി കൊച്ചി യൂണിറ്റിലെ സജി. കെ. തോമസിന്റെ മകള്‍ റോഷ്‌നി സജിയാണ് സമ്മാനം നേടിയത്. എസ്.എസ്.എല്‍.സി.യില്‍ കോഴിക്കോട് മാതൃഭൂമിയിലെ യു. അജിത് കുമാറിന്റെ മകന്‍ എ. വൈശാഖ്, കണ്ണൂര്‍ യൂണിറ്റിലെ പി.കെ. ജയരാജിന്റെ മകന്‍ ഹരി ജെ. രാജ്, തൃശ്ശൂര്‍ യൂണിറ്റിലെ എം.എന്‍. മുരളീധരന്റെ മകന്‍ അക്ഷയ് എം. മുരളി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ മാതൃഭൂമി കൊച്ചി യൂണിറ്റിലെ കെ.ആര്‍. സുരേഷ് ബാബുവിന്റെ മകള്‍ എസ്. ലക്ഷ്മിയും സിബിഎസ്ഇ പ്ലസ്-ടുവിന് കൊച്ചി യൂണിറ്റിലെ കെ.ആര്‍. വിജയന്‍ നായരുടെ മകള്‍ പി. കീര്‍ത്തനാ ദേവിയും സമ്മാനാര്‍ഹരായി.
സൊസൈറ്റി വൈസ് പ്രസിഡന്റ് ഡി. ഷൈജുമോന്‍ സ്വാഗതവും ഡയറക്ടര്‍ പി.വി. ബിജുമോന്‍ നന്ദിയും പറഞ്ഞു. ഡയറക്ടര്‍ എന്‍.ആര്‍. സുരേഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. അവാര്‍ഡ് ജേതാക്കളെ അനുമോദിച്ച് ആര്‍.കെ. ദാമോദരന്‍, കെ.കെ. മുഹമ്മദ്, ജിജോ സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു.
02-Jul-2012