തൊഴില്‍ സാധ്യത..........

വിദേശത്തേക്ക് ഡോക്ടര്‍മാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ്

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആസ്​പത്രികളില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫിബ്രവരി 25 മുതല്‍ ബാംഗ്‌ളൂരില്‍ ഒ.ഡി.ഇ.പി.സി. വഴി നടത്തും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2576314/19.

വെബ്‌സൈറ്റ് : www.odepc.org

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് : സ്ഥലംമാറ്റ മാര്‍ഗ നിര്‍ദേശങ്ങളായി

സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍, ഫാര്‍മസി കോളേജുകളില്‍ നിലവിലുള്ള കേഡര്‍, നോണ്‍ കേഡര്‍ ഫാക്കല്‍റ്റിയെ സ്ഥലംമാറ്റത്തിന് പരിഗണിക്കുന്നതിന് അഞ്ച് വിഭാഗങ്ങളായി തരംതിരിച്ച് ഉത്തരവായി. ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (കേഡര്‍,സി.എ.പി.), അസോസിയേറ്റ് പ്രൊഫസര്‍/അഡീഷണല്‍ പ്രൊഫസര്‍ (സി.എ.പി, കേഡര്‍), പ്രൊഫസര്‍, പ്രിന്‍സിപ്പല്‍/മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നിവയാണ് അഞ്ച് വിഭാഗങ്ങള്‍. വിശദവിവരം ഐ.പി.ആര്‍.ഡിയുടെ www.prd.kerala.gov.in വെബ്‌സൈറ്റില്‍ അറിയാം.

12-Feb-2012