അഴിമതി: സി.ബി.ഐ.യെ അറിയിക്കാന്‍ അറിയിപ്പ്
കൊച്ചി:അഴിമതി നിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് സി.ബി.ഐ. പൊതുജന സഹകരണം തേടി. കേന്ദ്ര ഗവണ്മെന്റിലെയോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുകയോ വരവില്‍ കവിഞ്ഞ സ്വത്തോ ആസ്തികളോ സമ്പാദിക്കുകയോ ഔദ്യോഗിക പദവി സ്വാര്‍ത്ഥ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയോ ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കൊച്ചിയിലെ ആന്റി കറപ്ഷന്‍ ബ്രാഞ്ച് അഭ്യര്‍ഥിച്ചു. ഫോണ്‍: 0484 - 2348601. ഫാക്സ്: 2348501, മൊബൈല്‍: 9446519686.
കെ.എസ്.യു. പഠിപ്പുമുടക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ ഫീസ്വര്ധനയില് പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ.എസ്.യു. പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി സാമൂഹികനീതിയല്ല സാമൂഹിക അരാജകത്വമാണ് നടപ്പിലാക്കുന്നതെന്ന്ഷാഫി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
03-Sep-2010