പി.എസ്.സി. അറിയിപ്പുകള്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ എന്റമോളജിക്കല്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യു സപ്തംബര്‍ 6, 8 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും.

മൃഗസംരക്ഷണ വകുപ്പില്‍ കാര്‍പ്പെന്റര്‍/ കാര്‍പ്പെന്റര്‍ കം പായ്ക്കര്‍ തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ സപ്തംബര്‍ 3 ന് നടത്തും.

പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയിലേക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ 16 ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തും. 13 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത നേരിട്ടുള്ള നിയമനം മുഖേനയുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ച തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികളും തസ്തികമാറ്റം മുഖേനയുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ഥികളും കമ്മീഷന്റെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസുമായും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസുമായും ബന്ധപ്പെടണം.

പട്ടികജാതി വികസനവകുപ്പില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും എറണാകുളം ജില്ലയില്‍ ആയുര്‍വേദ കോളേജില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും 16 ന് രാവിലെ 8 മുതല്‍ 9.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷ നടത്തും.

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ടൈംകീപ്പര്‍ തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുവേണ്ടി ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ 17 ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തും. 14 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്റെ പരീക്ഷാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായും കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസുമായും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായും മറ്റ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ അതത് ജില്ലാ പി.എസ്.സി. ഓഫീസുമായും ബന്ധപ്പെടണം.

ലീഗല്‍ മെട്രോളജി (അളവുകളും തൂക്കങ്ങളും) വകുപ്പില്‍ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് തസ്തികയുടെ പ്രായോഗിക പരീക്ഷ 14 മുതല്‍ 17 വരെ നടത്തും. 8 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്റെ പരീക്ഷാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായി ബന്ധപ്പെടണം.

03-Sep-2010