സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കോഴിക്കോട്: റാവു ബഹാദൂര്‍ വി.വി. ഗോവിന്ദന്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ക്കായി ധീവര വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി.ക്ക് സംസ്ഥാനത്ത് കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്കും ജില്ലാ അടിസ്ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. പ്ലസ് ടു, ബിരുദ വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും എന്‍ജിനീയറിങ്ങിനും മെഡിസിനും പ്രവേശനം ലഭിച്ചവര്‍ക്കും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തുടര്‍ന്ന് പഠിക്കുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പളുടെ സാക്ഷ്യപത്രവും സഹിതം വ്യക്തമായ മേല്‍വിലാസത്തോടു കൂടി വെള്ളക്കടലാസില്‍ അപേക്ഷിക്കണം. അപേക്ഷ ഒക്ടോബര്‍ 31നകം സെക്രട്ടറി, റാവു ബഹദൂര്‍ വി.വി. ഗോവിന്ദന്‍ സ്മാരക സമാജം, പി.ഒ. കയ്പമംഗലം ബീച്ച് - 680681, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0480 - 2840840.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യപരിശീലനം

കോഴിക്കോട്: പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ പരിശീലന കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ ഏഴിനു മുമ്പ് ഈസ്റ്റ്ഹില്ലിലെ യൂത്ത് ഹോസ്റ്റലിനു സമീപമുള്ള പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നേരിട്ട് എത്തണം.

ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഓരോ ശരിപ്പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. വിവരങ്ങള്‍ക്ക്: ഫോണ്‍-2381624.

പി.എസ്.സി. അറിയിപ്പുകള്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ എന്റമോളജിക്കല്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യു സപ്തംബര്‍ 6, 8 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും.

മൃഗസംരക്ഷണ വകുപ്പില്‍ കാര്‍പ്പെന്റര്‍/ കാര്‍പ്പെന്റര്‍ കം പായ്ക്കര്‍ തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ സപ്തംബര്‍ 3 ന് നടത്തും.

പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയിലേക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ 16 ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തും. 13 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത നേരിട്ടുള്ള നിയമനം മുഖേനയുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ച തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികളും തസ്തികമാറ്റം മുഖേനയുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ഥികളും കമ്മീഷന്റെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസുമായും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസുമായും ബന്ധപ്പെടണം.

പട്ടികജാതി വികസനവകുപ്പില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും എറണാകുളം ജില്ലയില്‍ ആയുര്‍വേദ കോളേജില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും 16 ന് രാവിലെ 8 മുതല്‍ 9.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷ നടത്തും.

കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ടൈംകീപ്പര്‍ തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുവേണ്ടി ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ 17 ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തും. 14 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്റെ പരീക്ഷാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായും കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസുമായും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായും മറ്റ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ അതത് ജില്ലാ പി.എസ്.സി. ഓഫീസുമായും ബന്ധപ്പെടണം.

ലീഗല്‍ മെട്രോളജി (അളവുകളും തൂക്കങ്ങളും) വകുപ്പില്‍ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് തസ്തികയുടെ പ്രായോഗിക പരീക്ഷ 14 മുതല്‍ 17 വരെ നടത്തും. 8 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്റെ പരീക്ഷാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായി ബന്ധപ്പെടണം.

കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി: ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചു
കേരള അന്തസ്സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചതായി തൊഴില്‍വകുപ്പുമന്ത്രി പി.കെ.ഗുരുദാസന്‍ അറിയിച്ചു.

പുതുക്കിയ പദ്ധതിയനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഒരു കുടിയേറ്റ തൊഴിലാളിക്ക് പ്രതിവര്‍ഷം ചികിത്സാച്ചെലവ് 25,000 രൂപവരെ ലഭിക്കും. നിശ്ചിത കാലയളവില്‍ കേരളത്തില്‍ ജോലിചെയ്തശേഷം വിരമിക്കുമ്പോള്‍ 25,000 രൂപ ഓരോ തൊഴിലാളിക്കും നല്‍കും. അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും സ്വാഭാവിക മരണത്തിന് 10,000 രൂപയും നല്‍കും. മരണപ്പെടുന്ന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 15,000 രൂപവരെ ലഭ്യമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3,000 രൂപവരെ വിദ്യാഭ്യാസ സഹായം നല്‍കാനും വ്യവസ്ഥയുണ്ട്.

ക്ഷേമപദ്ധതിയനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 30 രൂപയും കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും 30 രൂപ വീതവും പദ്ധതിക്കുവേണ്ടി അംശദായമടയ്ക്കും.

പുതിയ ജാതിപ്പേര് നല്‍കി

സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍ വില്ലേജുകളിലെ മലയന്‍, മലവേടന്‍, മലമ്പണ്ടാരം വിഭാഗങ്ങള്‍ക്ക് അഞ്ചുനാട്‌വെള്ളാളര്‍ എന്ന ജാതിപ്പേര് നല്‍കി.

ദേവികുളം താലൂക്കിലെ വട്ടവട, കോവിലൂര്‍, കൊറ്റകൊമ്പൂര്‍ വില്ലേജുകളിലെ മലയന്‍ വിഭാഗക്കാര്‍ക്ക് കുന്നുവര്‍ മന്നാടി എന്ന ജാതിപ്പേരും നല്‍കി ഉത്തരവായിട്ടുണ്ട്.

പുനഃസംഘടിപ്പിച്ചു

ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.മുരളീധരനെയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.എല്‍.തങ്കമണിയെയും ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

സര്‍വകലാശാലാ വാര്‍ത്തകള്‍ കാലിക്കറ്റ്

പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

എട്ടിന് തുടങ്ങുന്ന മൂന്നാംവര്‍ഷ ബി.എ അഫ്‌സല്‍ ഉല്‍ ഉലമ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയ്ക്ക് താഴെപറയുന്ന കേന്ദ്രങ്ങളില്‍ അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്. 1. ഡി .എ കോളേജ് കരുവാരകുണ്ട്, ജെ എന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എടവണ്ണ, സുന്നിയ അറബിക് കോളേജ് ചേന്ദമംഗല്ലുര്‍, എം.ഇ.എസ് മമ്പാട് കോളേജ്(സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്). 2. ഡി.യു.വി.എച്ച്. എസ്.എസ് കൊച്ചി, സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, ഗവ. വിക്‌ടോറിയ കോളേജ് പാലക്കാട്, എം. ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, എം.ഇ.എസ് കോളേജ് പൊന്നാനി (എസ്.എന്‍.ജി.എസ് കോളേജ് പട്ടാമ്പി), 3. റഹ്മാനിയ അറബിക് കോളേജ് കടമേരി, എ.ഐ.എ.ഡബ്ല്യു കോളേജ് മോങ്ങം, പി എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി, ജലാലിയ വിമന്‍സ് കുറ്റിക്കാട്ടൂര്‍, ആര്‍.യു.എ. കോളേജ് ഫറോക്ക്, സി.കെ.ജി പേരാമ്പ്ര, ഡബ്ല്യു.എം.ഒ. മുട്ടില്‍ (ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട്). ഹാള്‍ടിക്കറ്റുകള്‍ മൂന്ന് മുതല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 13. പരീക്ഷകള്‍ 24ന് തുടങ്ങും.

രണ്ടാംവര്‍ഷ അഫ്‌സല്‍ ഉലമ (പ്രിലിമിനറി ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒമ്പത്. പരീക്ഷ 29ന് തുടങ്ങും.

പരീക്ഷ പുനഃക്രമീകരിച്ചു

ജൂലായ് 16ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി -ഓപ്ഷണല്‍ പേപ്പര്‍ കൗണ്‍സലിങ് -എ ഡവലപ്‌മെന്റല്‍ അപ്രോച്ച് ആറിന് (ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ) പുനഃക്രമീകരിച്ചു.

വൈവ

നാല്, ആറ് സെമസ്റ്റര്‍ പാര്‍ട്ട്‌ടൈം എം.ബി.എ പരീക്ഷയുടെ വൈവ 13 മുതല്‍ സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് , കാലിക്കറ്റ് സര്‍വകലാശാല/ഡോ. ജോണ്‍മത്തായി സെന്റര്‍ എന്നിവിടങ്ങളില്‍ നടക്കും.

03-Sep-2010