പി.എസ്.സി. ഇന്റര്‍വ്യൂ
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്-യു.പി.എസ്.) എന്‍.സി.എ. പുനഃവിജ്ഞാപനം-ലാറ്റിന്‍ കാത്തലിക് (പത്തനംതിട്ട) തസ്തികയിലേക്ക് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ആഗസ്ത് 11 ന് കൂടിക്കാഴ്ച നടത്തും. ആഗസ്ത് ഏഴുവരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

സാധ്യതാ ലിസ്റ്റ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (സര്‍വെ-കണ്ണൂര്‍) സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് മന്ദിരത്തിലെ ഐ. ആന്‍ഡ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധിക്കാം.

റാങ്ക് ലിസ്റ്റ്

ജയില്‍ വകുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മെയില്‍ വാര്‍ഡന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് മന്ദിരത്തിലെ ഐ. ആന്‍ഡ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധിക്കാം.

നിയമസഭാസമിതി യോഗം വയനാട്ടില്‍

നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി ആഗസ്ത് 17 ന് രാവിലെ 11 മണിക്ക് വയനാട് തിരുനെല്ലിയിലുള്ള കാട്ടിക്കുളം ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ അവിവാഹിതരായ ആദിവാസി അമ്മമാരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച പരാതികളെക്കുറിച്ച് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വ്യക്തികളില്‍ നിന്നും സംഘടനാ പ്രതിനിധികളില്‍ നിന്നും സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമിതി സ്വീകരിക്കും. പരാതി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗത്തില്‍ ഹാജരായി പരാതിയുടെ രണ്ട് പകര്‍പ്പ് നല്‍കണം.

ആഭരണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചു

എ.സി. മൊയ്തീന്‍ എം.എല്‍.എ. ചെയര്‍മാനായി കേരള ആഭരണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. തൊഴിലാളി പ്രതിനിധിയായി എ.എന്‍. രാജനെയും സ്വന്തമായി തൊഴില്‍ ചെയ്യുന്നവരുടെ പ്രതിനിധികളായി വി.പി. സോമസുന്ദരന്‍, സുന്ദരന്‍ കുന്നത്തുള്ളി എന്നിവരെയും വ്യാപാരി പ്രതിനിധികളായി എം. രാംമോഹന്‍ കമ്മത്ത്, സുരേന്ദ്രന്‍, നിക്‌സണ്‍, പി.ആര്‍. പരമേശ്വരന്‍ പിള്ള എന്നിവരെയും സര്‍ക്കാര്‍ പ്രതിനിധികളായി ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിമാരായ കെ. അജിത്കുമാറിനെയും ബി. പ്രകാശിനെയും നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി ടി. വസന്തകുമാര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. എല്‍. ടോണി വിന്‍സെന്റ് എന്നിവരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റ്

നഗരാസൂത്രണ വകുപ്പില്‍ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ (എന്‍.സി.എ. എല്‍.സി.) വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (കോഴിക്കോട്) ടൂള്‍ ആന്‍ഡ് ഡൈ ട്രേഡ്‌സ്മാന്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വൃദ്ധസദനങ്ങള്‍ക്ക് ധനസഹായം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ക്കും ഡേ കെയര്‍ സെന്ററുകള്‍ക്കും 2010-11 സാമ്പത്തികവര്‍ഷം ആവര്‍ത്തന ചെലവുകള്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് ധനസഹായം നല്‍കും. ഓരോ വൃദ്ധസദനത്തിലും 25 പേര്‍ക്കും ഡേ കെയര്‍ സെന്ററുകളില്‍ 50 പേര്‍ക്കും പ്രവേശനത്തിനുള്ള സൗകര്യമുണ്ടാവണം. അപേക്ഷ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിവരം ജില്ലാ സാമൂഹ്യക്ഷേമ ഓഫീസുകളിലും www.swdkerala.gov.in സൈറ്റിലുംലഭിക്കും.

പാറപൊട്ടിക്കല്‍ തൊഴിലാളികളുടെ കുറഞ്ഞകൂലി നിശ്ചയിച്ചു

സംസ്ഥാനത്തെ പാറ ഉടയ്ക്കല്‍, പാറ പൊട്ടിക്കല്‍, റോഡ് നിര്‍മാണവും അറ്റകുറ്റപ്പണികളും കെട്ടിടനിര്‍മാണം മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞകൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് എട്ട് മണിക്കൂര്‍ ജോലിക്ക് പാറപൊട്ടിക്കല്‍, കരിങ്കല്ലുടയ്ക്കല്‍ തൊഴിലാളികള്‍ക്ക് ദിവസവേതനം 258 രൂപയായും റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കും റോഡ് നിര്‍മാണ അറ്റുകുറ്റപ്പണികള്‍ക്കും 258 മുതല്‍ 340 രൂപവരെയായും നിശ്ചയിച്ചിട്ടുണ്ട്.

തയ്യല്‍തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം

തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചതിന്റെ വിതരണോദ്ഘാടനം ആഗസ്ത് 11ന് രാവിലെ 11.30ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. മേയര്‍ എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും. തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ്കുമാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.
ലേബര്‍ കോടതി

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ കെ. അശോകന്‍ (ജില്ലാ ജഡ്ജി) ആഗസ്ത് 20ന് പാലക്കാട് ആര്‍.ഡി.ഒ. കോടതിയില്‍ തൊഴില്‍തര്‍ക്ക സംബന്ധമായ കേസുകള്‍ വിചാരണ ചെയ്യും.

നോട്ടറി രജിസ്റ്റര്‍ പരിശോധന മാറ്റി

ആഗസ്ത് 12ന് കല്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ നടത്താനിരുന്ന വയനാട് ജില്ലാ നോട്ടറിമാരുടെയും തിരുവല്ല പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ നടത്താനിരുന്ന പത്തനംതിട്ട നോട്ടറിമാരുടെയും രജിസ്റ്റര്‍ പരിശോധന മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നീര്‍ത്തട പരിപാലനം: സാങ്കേതിക സഹായം

ഗ്രാമവികസന കമ്മീഷണറേറ്റിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ പ്രോഗ്രാം ഇംപ്ലിമെന്റിങ് ഏജന്‍സിക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്, സന്നദ്ധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്ത് 21. വിശദവിവരം www.crd.kerala.gov.in സൈറ്റില്‍ ലഭിക്കും.

ഡെന്റല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്

ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സിലിലേക്ക് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എ ക്ലാസ് ഡെന്റിസ്റ്റുകളില്‍ നിന്നും ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക വോട്ടര്‍പട്ടിക 01-06-2010 ലെ 1255-ാം നമ്പര്‍ അസാധാരണ ഗസറ്റായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍പട്ടിക സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ, ആക്ഷേപങ്ങളോ ഉള്ളവര്‍ ആഗസ്ത് 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി റിട്ടേണിങ് ഓഫീസര്‍ ആന്‍ഡ് രജിസ്ട്രാര്‍, കേരള ഡെന്റല്‍ കൗണ്‍സില്‍, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം-35 വിലാസത്തില്‍ നല്‍കണം. വോട്ടര്‍പട്ടിക ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ തിരുവനന്തപുരം റെഡ്‌ക്രോസ് റോഡിലുള്ള കേരള ഡെന്റല്‍ കൗണ്‍സില്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

ലേബര്‍ കോടതി

കൊല്ലം ലേബര്‍ കോടതി ജഡ്ജി ജോര്‍ജ് മാത്യു ആഗസ്ത് 19ന് ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിലും 12, 26 തീയതികളില്‍ തിരുവനന്തപുരത്ത് വിജിലന്‍സ് ട്രൈബ്യൂണലിലും 21ന് പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ അനക്‌സ് കോടതി ഹാളിലും മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും കേസുകള്‍ വിചാരണചെയ്യും.

യു.എ.ഇ.യില്‍ അധ്യാപകരെ നിയമിക്കുന്നു

യു.എ.ഇ.യിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇനി പറയുന്ന തസ്തികകളില്‍ അധ്യാപകരെ 'ഒഡെപെക്' വഴി നിയമിക്കുന്നു.

പോസ്റ്റുഗ്രാജ്വേറ്റ് ട്രെയിന്‍ഡ് ടീച്ചേഴ്‌സ്( പുരുഷന്മാര്‍ മാത്രം): ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സുവോളജി ആന്‍ഡ് ബോട്ടണി.ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (എല്ലാവിഷയങ്ങളിലും).

ഓഫീസ് സെക്രട്ടറി (പുരുഷന്‍): (ബിരുദവും സെക്രട്ടേറിയല്‍ പ്രാക്ടീസും, പ്രമുഖ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത സേവന പരിചയവും- വയസ്സ് 40 വരെ.

അധ്യാപര്‍ക്ക് പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇവ ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍,ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍, പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ആഗസ്ത് 13 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

കേരള സര്‍വകലാശാല വാര്‍ത്തകള്‍

എം.എസ്‌സി./എം.പി.എ. ഫലം

ജനവരി, ഫിബ്രവരി മാസങ്ങളില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി, എം.പി.എ. പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ സപ്തംബര്‍ 15 വരെ സ്വീകരിക്കും. ഫലം വെബ്‌സൈറ്റിലും (www.keralauniversity.ac.in) ടച്ച് സ്‌ക്രീനിലും ലഭിക്കും.എം.ഫില്‍. ഡിസര്‍ട്ടേഷന്‍

എം.ഫില്‍. തിയേറ്റര്‍ ആര്‍ട്ട്‌സ് ആന്റ് ഫിലിം ഏസ്തറ്റിക്‌സ് ഫോര്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ ഡിസര്‍ട്ടേഷന്‍ ആഗസ്ത് 16ന് മുന്‍പ് സമര്‍പ്പിക്കണം. പിഴകൂടാതെ ആഗസ്ത് 7 (50 രൂപ പിഴയോടെ ആഗസ്ത് 11, 250 രൂപ പിഴയോടെ ആഗസ്ത് 13) വരെ ഫീസ് അടയ്ക്കാം.

എം.എ./എം.എസ്‌സി./എം.കോം.

ടൈംടേബിള്‍

ആഗസ്ത് 18ന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നാം വര്‍ഷ എം.എ./എം.എസ്‌സി./എം.കോം. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. ടൈംടേബിള്‍ പരീക്ഷാകേന്ദ്രങ്ങളിലും വെബ് സൈറ്റിലും (www.keralauniversity.ac.in) ടച്ച് സ്‌ക്രീനിലും ലഭിക്കും.

എം.ബി.എ. പ്രോജക്ട്

നാലാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ ടൈം), ആറാം സെമസ്റ്റര്‍ എം.ബി.എ. (പാര്‍ട്ട് ടൈം) പ്രോജക്ട് ഇവാല്യൂവേഷന്‍, വൈവ തീയതികള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആഗസ്ത് 16നും കൊല്ലം ടി.കെ.എം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍ ആഗസ്ത് 17നും ചവറ എം.എസ്.എന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ആഗസ്ത് 18നും കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആഗസ്ത് 19നും പെരിങ്ങമ്മല എ.ഐ.ഐ.എം-ല്‍ ആഗസ്ത് 20നും നടത്തും

പി.ജി. സീറ്റൊഴിവ്

ഗണിതശാസ്ത്രവിഭാഗം എം.എസ്‌സി. കോഴ്‌സ് (എസ്.സി/എസ്.ടി) കോമേഴ്‌സ് (വികലാംഗ സംവരണം), എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്) - എസ്.സി/എസ്.ടി, എം.എ. ലിംഗ്വിസ്റ്റിക്‌സ് കോഴ്‌സ് (ജനറലും സംവരണവും), എം.എ. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ (സി.എസ്.എസ്) (എസ്.സി./എസ്.ടി), എം.എല്‍.ഐ.എസ്.സി. കോഴ്‌സ് (എസ്.സി./എസ്.ടി.), എം.എ. ആര്‍ക്കിയോളജി കോഴ്‌സ് (ജനറല്‍ വിഭാഗം), ഹിസ്റ്ററി എം.എ. കോഴ്‌സ് (എസ്.സി./എസ്.ടി), ഇക്കണോമിക്‌സ് എം.എ. (എസ്.സി., ഒ.ബി.സി., മുസ്‌ലിം വിഭാഗങ്ങള്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വകുപ്പില്‍ എം.സി.ജെ. കോഴ്‌സ് (എസ്.സി.).

തൊഴിലധിഷ്ഠിത പ്രോഗ്രാം

യു.ജി.സി. ആക്ടിലെ സെക്ഷന്‍ 2 (എഫ്), 12 (ബി) വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന കോളേജുകളില്‍ നിന്ന് 2011-12 അധ്യയനവര്‍ഷത്തില്‍ ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ സ്‌കില്‍ഡ് ഓറിയന്‍ഡഡ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/അഡ്വാന്‍സ് ഡിപ്ലോമ തുടങ്ങിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് യു.ജി.സി. അപേക്ഷ ക്ഷണിച്ചു. വിശദാംശംങ്ങള്‍ യു.ജി.സി. വെബ്‌സൈറ്റില്‍ (www.ugc.ac.in).

സി.ബി.എസ്.ഇ- ഡിഗ്രി പ്രവേശനം

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ ജയിച്ചവര്‍ക്ക് കോളേജുകളില്‍ ഡിഗ്രി സീറ്റ് ഒഴിവുണ്ടെങ്കില്‍ ആഗസ്ത് 12 വരെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ച് പ്രവേശനം നടത്താന്‍ കേരള സര്‍വകലാശാല അനുവദിച്ചു. മറ്റുള്ളവരുടെ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള തീയതിയും 12 ആണ്.

സര്‍വകലാശാല വാര്‍ത്തകള്‍ കാലിക്കറ്റ്

എം.ബി.ബി.എസ് പരീക്ഷ

ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട്-1, പാര്‍ട്ട്-2 പരീക്ഷകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 13. അപേക്ഷകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. എം.ബി.ബി.എസ് പാര്‍ട്ട്-1 പരീക്ഷ സപ്തംബര്‍ 15നും പാര്‍ട്ട്- 2 സപ്തംബര്‍ 14നും തുടങ്ങും.

പരീക്ഷ


ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി 2 കെ സ്‌കീം (2000-2001) അഡ്മിഷന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13. ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി 2 കെ സ്‌കീം (2002-2003 അഡ്മിഷന്‍) പരീക്ഷകള്‍ക്കുള്ള അപേക്ഷ 500 രൂപ ഫൈനോടെ സ്വീകരിക്കുന്ന അവസാന തീയതി 13. അപേക്ഷകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി അയയ്ക്കണം.

ജൂലായില്‍ നടത്തിയ എം.എസ്‌സി ജനറല്‍ ബയോടെക്‌നോളജി രണ്ട്, നാല് സെമസ്റ്ററുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ വിവിധ കേന്ദ്രങ്ങളില്‍ 10 മുതല്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ അതത് സെന്ററുകളില്‍ ലഭ്യമാണ്.

അപേക്ഷാതീയതി നീട്ടി


കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഐ.ടി മിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ജി.ഐ.ടി (ഗേറ്റ് വേ റ്റു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡി.ഐ.ടി (ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) എന്നീ കോഴ്‌സുകളിലേക്കുള്ള (2010-2011) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്ത് 31 വരെ നീട്ടി.

എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള (ഒരു സെമസ്റ്റര്‍) ജി.ഐ.ടി കോഴ്‌സിനും പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള (രണ്ട് സെമസ്റ്റര്‍) ഡി.ഐ.ടി കോഴ്‌സിനും അപേക്ഷിക്കാം. ജി.ഐ.ടി കോഴ്‌സിന് 3000 രൂപയും ഡി.ഐ.ടി കോഴ്‌സിന് ഒരു സെമസ്റ്ററിന് 3000 രൂപയുമാണ് കോഴ്‌സ് ഫീസ്. യൂണിവേഴ്‌സിറ്റിയുടെ മറ്റ് കോഴ്‌സിന് പഠിക്കുന്നവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഐ.ടി മിഷന്‍ പ്രോഗ്രാമിന്റെ കീഴില്‍ വിവിധ ജില്ലകളിലുള്ള അംഗീകൃത കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അംഗീകൃത ഐ.ടി മിഷന്‍ സെന്ററുകളെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് www.universityofcalicut.info) സന്ദര്‍ശിക്കുക. ഫോണ്‍നമ്പര്‍ 0494 2126750.

പുനഃക്രമീകരിച്ചു


കാലിക്കറ്റ് സര്‍വകലാശാലയുടെ ജൂലായില്‍ നടത്താനിരുന്ന സെക്കന്റ് സെമസ്റ്റര്‍ എം. എല്‍.ഐ.എസ്‌സി (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പേപ്പര്‍-2, 4 ഇന്‍ഫര്‍മേഷന്‍ പ്രോസസിങ് പ്രാക്ടീസ് -2 (ലൈബ്രറി കാറ്റലോഗിങ് -2007 അഡ്മിഷന്‍ മുതല്‍) പരീക്ഷ ആഗസ്ത് 16 തിങ്കളാഴ്ച (രാവിലെ 9.30 മുതല്‍ 12.30 വരെ)യിലേക്ക് പുനഃക്രമീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല ജൂലായ് മാസത്തില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.സി (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്- 2007 അഡ്മിഷന്‍ മുതല്‍) പേപ്പര്‍ 4, 1 ടെക്‌നിക്കല്‍ റൈറ്റിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റീപാക്കേജിങ് ആഗസ്ത് 11ലേക്കും, പേപ്പര്‍ 4, 2 ഇന്‍ഫര്‍മേഷന്‍ റിട്രീവല്‍ ആഗസ്ത് 13 ലേക്കും പേപ്പര്‍ 4, 3 സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മെട്രിക്‌സ് ആഗസ്ത് 16ലേക്കും യഥാക്രമം പുനഃക്രമീകരിച്ചു.

വൈവ


കാലിക്കറ്റ് സര്‍വകലാശാല ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മലയാളം പരീക്ഷയുടെ വൈവ ആഗസ്ത് 12 മുതല്‍ വിവിധ സെന്ററുകളില്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാല ജൂലായ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ (ഫിലോസഫി) സി.സി.എസ്.എസ് പരീക്ഷയുടെ വൈവ ആഗസ്ത് 11ന് 11ന് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തും.

30-Aug-2015