സ്‌പീഡ് ഐ.റ്റി. റിസര്‍ച്ച് ഫെലോഷിപ്പ്
കേരള സര്‍ക്കാറിന്റെ സ്‌പീഡ് ഐ.റ്റി. പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള റിസര്‍ച്ച് ഫെലോഷിപ്പിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം മാസം 14,000 രൂപയും രണ്ടാം വര്‍ഷം 15,000, മൂന്നാം വര്‍ഷം 17,000 രൂപയും പുറമെ വര്‍ഷത്തില്‍ 20,000 രൂപ കണ്ടിന്‍ജന്‍സിയും ലഭിക്കും.
അഭിരുചിപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: എം.ഫില്‍ (സി.എസ്)/ എം.എസ്‌സി (സി.എസ്/ഐ.റ്റി)/ എം.സി.എ/ എം.ഇ/ എം.ടെക് (സി.എസ്/ ഇലക്‌ട്രോണിക്‌സ്/ ഐ.റ്റി) അല്ലെങ്കില്‍ തത്തുല്യമായ മറ്റു യോഗ്യതകള്‍. വിവരങ്ങള്‍ക്ക്www.kannuruniversity.ac.in, www.kusist.info.
ആര്‍മി പൊതുപ്രവേശന പരീക്ഷാഫലം
തിരുവനന്തപുരം: ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഫിബ്രവരി 21ന് നടത്തിയ സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പൊതു പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി വിജയികളുടെ റോള്‍ നമ്പരുകള്‍ ചുവടെ:
സോള്‍ജിയര്‍ ടെക്നിക്കല്‍: 1401, 02, 03, 04, 05, 06, 07, 08, 09, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 24, 25, 26, 27, 28, 29, 30.
സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്റ്: 1801, 02, 03, 04, 05, 06, 07, 08, 09, 10, 11, 12, 13, 15, 16, 17, 18, 19, 21, 22, 23, 24, 25, 26, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 56, 57, 58, 59, 60, 62, 63, 64, 65, 66, 67, 68, 69, 70, 71, 72, 73, 74, 75, 76, 77, 78, 79, 80, 81, 82, 83, 84, 85, 86, 87, 88, 89, 90, 91, 92, 93, 94, 95, 96, 98, 99, 1900.
അറിയിപ്പുകള്‍
ഫോറസ്റ്റ് ഗാര്‍ഡ്-
ശാരീരിക അളവെടുപ്പ്
എറണാകുളം ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഇനിപ്പറയുന്ന ദിവസങ്ങളില്‍ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. രജിസ്റ്റര്‍ നമ്പര്‍ 140007 മുതല്‍ 142382 വരെയുള്ളവര്‍ക്ക് ഈ മാസം 15നും 142384 മുതല്‍ 145701 വരെയുള്ളവര്‍ക്ക് 16നും ശേഷിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും ഈ മാസം 17നും നടത്തുന്നതാണ്.
പ്ലമ്പിങ് ലൈസന്‍സ് പരീക്ഷ
കേരള വാട്ടര്‍ അതോറിറ്റിയില്‍ 2009ല്‍ പ്ലമ്പിങ് ലൈസന്‍സ് നല്കുന്നതിനുവേണ്ടി നടത്തിയ പരീക്ഷയില്‍ വിജയിച്ചവരുടെ വിവരങ്ങള്‍ അതത് ഡിവിഷന് ഓഫീസുകളില്‍ നിന്നും ലഭിക്കും.
അറിയിപ്പുകള്‍.....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 33 കോടി
മൂന്നാം സംസ്ഥാന ധനകാര്യകമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ടിന്റെ (പൊതുആവശ്യത്തിനുള്ള ഫണ്ട്) മാര്‍ച്ചിലെ ഗഡുവായി 33.28 കോടി രൂപ അനുവദിച്ചു.
ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള ഗവഷേണ തല്പരരായ നാലുപേര്‍ക്ക് ഒരുവര്‍ഷം പൂര്‍ണസമയ ഗവേഷണം നടത്തുന്നതിന് ഫെല്ലോഷിപ്പ് നല്‍കും. ഭാഷ, സംസ്‌കാരം, വിദ്യാഭ്യാസം, കല, ശാസ്ത്രം, സാഹിത്യം എന്നിവയാണ് മേഖലകള്‍. ഒരു സീറ്റ് എസ്.സി/എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒന്ന് വനിതകള്‍ക്കുമാണ്. പ്രതിമാസ ഫെല്ലോഷിപ്പ് 6,000 രൂപ. തൊഴിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം www.keralabhashainstitute.org സൈറ്റില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9746077290.
കെ.ജി.ടി. പരീക്ഷാഫീസ്
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ജൂലായില്‍ നടത്തുന്ന കെ.ജി.ടി. (ടി.ഇ.എന്‍) ലോവര്‍, ഹയര്‍ പരീക്ഷയുടെ ഫീസ് പിഴകൂടാതെ മാര്‍ച്ച് 22 വരെയും 25 രൂപ പിഴയോടെ 29 വരെയും 50 രൂപ പിഴയോടെ ഏപ്രില്‍ അഞ്ചുവരെയും അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ ഏപ്രില്‍ 12ന് മുമ്പ് ലഭിക്കണം.
സര്‍ക്കാര്‍ ധനസഹായം വര്‍ധിപ്പിച്ചു
ഫൈന്‍ ആര്‍ട്‌സില്‍ മികവു പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായം 2009-10 വര്‍ഷം മുതല്‍ പതിനായിരം രൂപയായി വര്‍ധിപ്പിച്ചു. പദ്ധതിപ്രകാരം ധനസഹായം ലഭിക്കേണ്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള വാര്‍ഷിക വരുമാനത്തിന്റെ ഉയര്‍ന്ന പരിധി 75,000 രൂപയുമാക്കിയിട്ടുണ്ട്.
ചെയിന്‍സര്‍വേ പരീക്ഷാഫലം
ഡിസംബര്‍ 23, 24 തീയതികളില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ കേന്ദ്രങ്ങളില്‍ റവന്യു ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ ചെയിന്‍സര്‍വേ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വേ വകുപ്പ് ഡയറക്ടറേറ്റിലും മറ്റുബന്ധപ്പെട്ട സര്‍വേ ഓഫീസുകളിലും തിരുവനന്തപുരം ഐ ആന്‍ഡ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്ററിലും പരീക്ഷാഫലം പരിശോധിക്കാം.
ടാലന്റ്‌സെര്‍ച്ച് പരീക്ഷാ പരിശീലനം
മെയ് ഒന്‍പതിന് നടക്കുന്ന ദേശീയതല ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.15 വരെയാണ് ക്ലാസ്. കോഴ്‌സ് ഫീസ് 2000 രൂപ . താല്പര്യമുള്ളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, രമാപ്ലാസ, എസ്.എസ്.കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം വിലാസത്തില്‍ ബന്ധപ്പെടണം. എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയില്‍ പരിശീലനം ലഭിച്ച ഒന്‍പതുകുട്ടികള്‍ വിജയിച്ചു. ഫോണ്‍: 0471 2333065, 2331654.
പ്രാഥമിക സഹകരണ സൊസൈറ്റി: ശമ്പള പരിഷ്‌കരണത്തിന് കമ്മിറ്റിയായി
അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള പ്രാഥമിക സഹകരണ സൊസൈറ്റികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചു. സഹകരണവകുപ്പ് സെക്രട്ടറി സമിതി അധ്യക്ഷനും സഹകരണസംഘം രജിസ്ട്രാര്‍ കണ്‍വീനറുമാണ്. കമ്മിറ്റി ആറുമാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ പ്രസിഡന്റ് / സെക്രട്ടറി, പിണറായി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.ഹരിദാസന്‍, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ.സുദര്‍ശനകുമാര്‍, അഡ്വക്കേറ്റ് വി.ജോയി എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
നിഷില്‍ ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ഓക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമുണ്ട്. ബാച്ചിലര്‍ ഓഫ് ഓക്യുപ്പേഷണല്‍ തെറാപ്പി പാസായവര്‍ 10 ദിവസത്തിനകം ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) കരിമണല്‍ പി.ഒ, തിരുവനന്തപുരം-695583 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471-2596919/20.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ അസിസ്റ്റന്റ് കം കാഷ്യര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. അവസാന തീയതി മാര്‍ച്ച് 15.
11-Mar-2010