കണ്ണൂര്‍ സര്‍വകലാശാല രണ്ടാം വര്‍ഷ സപ്ലിമെന്ററി ഡിഗ്രിയുടെ 12ലെ പരീക്ഷ 22ന്
കണ്ണൂര്‍ സര്‍വകലാശാലയുടെ രണ്ടാം വര്‍ഷ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഡിഗ്രിയുടെ മാര്‍ച്ച് 12-ാം തീയതിയിലെ പരീക്ഷകള്‍ മാര്‍ച്ച് 22ന് നടത്തും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
വിദ്യാഭ്യാസം.......................
ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ പാലക്കാട് വടക്കാഞ്ചേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് / ഇലക്ട്രിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / ഇന്‍സ്ട്രുമെന്‍േറഷന്‍ ശാഖകളില്‍ എന്‍ജിനീയറിങ് / ടെക്‌നോളജി ബിരുദവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ് / ഫിസിക്‌സ് / ഇന്‍സ്ട്രുമെന്‍േറഷന്‍ ശാഖകളില്‍ ബി.എസ്‌സി. ബിരുദവും സംഗീതത്തില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാപത്രം ഐ.എച്ച്.ആര്‍.ഡി. വെബ് സൈറ്റിലും (www.Ihrdkerala.org) കോളേജ് വെബ്‌സൈറ്റിലും (casvadakkencherryPihrd.ac.in) -duGലഭിക്കും.
ഹോസ്പിറ്റാലിറ്റി എന്‍ട്രന്‍സ് പരിശീലനം
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജുമെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ദേശീയ കൗണ്‍സിലും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന മൂന്നുവര്‍ഷത്തെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രി കോഴ്‌സിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (ജെ. ഇ. ഇ.) സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഏപ്രില്‍ ഒന്നുമുതല്‍ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2469020, 2468958.
11-Mar-2010