സര്‍വകലാശാല വാര്‍ത്തകള്‍ കണ്ണൂര്‍

അവസാന വര്‍ഷ ബിരുദ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാലയുടെ 2010 ഏപ്രില്‍ ഏഴാംതീയതി ആരംഭിക്കുന്ന ഫൈനല്‍ ഇയര്‍ ബിരുദ പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 15 വരെയും 100 രൂപ പിഴയോടെ മാര്‍ച്ച് 18 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും വിദൂരവിദ്യാഭ്യാസം വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. മാര്‍ച്ച് 10 മുതല്‍ 15ന് വൈകിട്ട് 5 വരെ ഈ സൗകര്യം ഉണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം ഇതിന്റെ ഒരു പ്രിന്റൗട്ട് എടുത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി പരീക്ഷാഫീസ് അടച്ച് ചലാന്‍ സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് പി.ഒ, കണ്ണൂര്‍, പിന്‍- 670567 എന്ന വിലാസത്തില്‍ അവസാന തീയതിക്ക് മുന്‍പായി എത്തുന്നവിധം അയക്കണം.

പരീക്ഷാഫീസിന്റെ വിശദവിവരങ്ങള്‍ താഴെപ്പറയുന്നു.

ഒന്നാം വര്‍ഷം/രണ്ടാം വര്‍ഷം പാര്‍ട്ട് 3 പേപ്പറുകള്‍ ഇംപ്രൂവ് ചെയ്യാന്‍ ഓരോ പേപ്പറിനും അറുപതു രൂപ അടക്കണം. അവസാന വര്‍ഷ ബിരുദ പരീക്ഷയുടെ അപേക്ഷയോടൊപ്പം പ്രൊവിഷനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. 75 രൂപ പ്രത്യേക ഫീസായി അടക്കണം. ഫീസ് ട്രഷറികള്‍ വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ വഴിയോ അടക്കാം. ട്രഷറി വഴി അടക്കുന്നവര്‍ 8658-00-102-96 (27 കെയുഎസ്) എന്ന അക്കൗണ്ട് ഹെഡിലും എസ്.ബി.ടി. ശാഖ വഴി അടക്കുന്നവര്‍ 103-002 എന്ന അക്കൗണ്ട് ഹെഡിലും കേരളത്തിന് വെളിയില്‍ താമസിക്കുന്നവര്‍ ഫിനാന്‍സ് ഓഫീസര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് വഴി പണമടക്കാം. രണ്ടാം വര്‍ഷ പരീക്ഷയ്ക്കപേക്ഷിച്ച അതേ പരീക്ഷാ കേന്ദ്രത്തില്‍ തന്നെയാവണം അവസാനവര്‍ഷ പരീക്ഷയ്ക്കും അപേക്ഷിക്കേണ്ടത്. പരീക്ഷക്കുള്ള അപേക്ഷയുടെ ഒന്നാം പേജിന് താഴെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അവരുടെ എന്റോള്‍മെന്റ് നമ്പര്‍ എഴുതേണ്ടതാണ്.

ഇതുവരെ മെമ്മോ ലഭിക്കാത്ത വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ ഇതൊരു അറിയിപ്പായി കണക്കാക്കണം.

ഡോക്ടറേറ്റ് നല്‍കി


മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷണം നടത്തിയ കെ.വിജയരാഘവന് ഡോക്ടറേറ്റ് നല്‍കി. 'മറൈന്‍ ഫിഷറീസ് ഇന്‍ മലബാര്‍ ഏരിയ- എ സോഷ്യോ എക്കണോമിക് അനലൈസിസ്' ആയിരുന്നു വിഷയം.

അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പരീക്ഷാഫലം


ഒന്നാം വര്‍ഷ അഫ്‌സല്‍- ഉല്‍- ഉലമ പ്രിലിമിനറി (റഗുലര്‍/ വിദൂര വിദ്യാഭ്യാസം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക്‌ലിസ്റ്റ് 12 മുതല്‍ വിതരണം ചെയ്യും.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷാ ഹാള്‍ടിക്കറ്റ്


മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. ഹാള്‍ടിക്കറ്റുകള്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.kannuruniversity.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

രണ്ടാം വര്‍ഷ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം


രണ്ടാം വര്‍ഷ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.kannuruniversity.ac.in Â

ഡയറക്ടറെ നിയമിക്കുന്നു

തളിപ്പറമ്പിലെ വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ കരാര്‍/ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നു. മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍. www.kannuruniversity.ac.in.

ആര്‍മി പൊതുപരീക്ഷാഫലം

കോഴിക്കോട്: ഫിബ്രവരി 21 ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നടന്ന ആര്‍മി പൊതുപരീക്ഷയില്‍ വിജയിച്ചവരുടെ നമ്പറുകള്‍ താഴെ. ഇവര്‍ കോഴിക്കോട് എ.ആര്‍.ഒ.യില്‍ നിന്ന് കാള്‍ലെറ്റര്‍ കൈപ്പറ്റണം.

സോള്‍ജ്യര്‍ ജി.ഡി. 0001, 0002 0003, 0004, 0005, 0006, 0007, 0008, 0009, 0010, 0011, 0014, 0015, 0016, 0017, 0018, 0019. 0020, 0021, 0022, 0023, 0024, 0025, 0026, 0027, 0028, 0029, 0030, 0031, 0032, 0034, 0036, 0037, 0038, 0039, 0040, 0041, 0042, 0043, 0044, 0046, 0047, 0049, 0050, 0051, 0052, 0053, 0054, 0055, 0056, 0057.സോള്‍ജ്യര്‍ ജി.ഡി.(എസ്.എം.പി.) 2202, 2204. സോള്‍ജ്യര്‍ എന്‍.എ. 1802, 1803, 1804, 1805, 1806, 1807, 1808, 1809, 1810, 1811, 1812, 1820, 1821, 1822, 1825, 1826, 1827, 1828, 1829. സോള്‍ജ്യര്‍ ടെക്. 1401, 1402, 1403, 1404, 1405, 1406, 1407, 1408, 1409, 1410, 1411, 1412, 1413, 1414, 1415, 1416, 1417, 1418, 1419, 1420, 1421, 1422, 1423, 1424, 1425, 1426. സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ 2402, 2403, 2404, 2405, 2408, 2410, 2412, 2416, 2419, 2420.

ഹോട്ടല്‍ മാനേജ്‌മെന്റ് അഖിലേന്ത്യ മത്സരപ്പരീക്ഷ

തിരുവനന്തപുരം: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ പ്രവേശനത്തിനുള്ള അഖിലേന്ത്യ മത്സരപ്പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു വിജയിച്ചവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് എട്ടിനാണ് പരീക്ഷ. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. അപേക്ഷാഫോറവും വിശദവിവരങ്ങളും കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്നും ലഭിക്കും. കോവളം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ത്രിവത്സര ബി.എസ്‌സി. ഇന്‍ ഹോസ്​പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ജൂലായില്‍ ആരംഭിക്കുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്​പിറ്റാലിറ്റി മാനേജ്‌മെന്റും വയനാട് ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റുമാണ് കേരളത്തിലെ മറ്റ് സെന്ററുകള്‍. അപേക്ഷാഫോറം ജനറല്‍ വിഭാഗത്തില്‍ 900 രൂപയും എസ്.സി./എസ്.ടിക്ക് 450 രൂപയുമാണ് വില. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471-2480283, www.nchmct.org, www.ihmctkovalam.org.

പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജൂണ്‍ 12 മുതല്‍

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ജൂണ്‍ 12 മുതല്‍ സപ്തംബര്‍ 18 വരെ ഏഴ് ഘട്ടങ്ങളിലായി നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. രണ്ട് ജില്ലകളില്‍ ഒരുദിവസം എന്ന ക്രമത്തിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലുമായി 11 ലക്ഷത്തിലേറെ അപേക്ഷകരുണ്ട്.

ജൂണ്‍ 12 ന് പത്തനംതിട്ട, കാസര്‍കോട്, 26 ന് കണ്ണൂര്‍, എറണാകുളം, ജൂലായ് 10 ന് ആലപ്പുഴ, പാലക്കാട്, 24 ന് കൊല്ലം, തൃശ്ശൂര്‍, ആഗസ്ത് ഏഴിന് തിരുവനന്തപുരം, വയനാട്, 21 ന് കോട്ടയം, മലപ്പുറം, സപ്തംബര്‍ 18 ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചതുകൊണ്ടാണ് ഇത്രവേഗത്തില്‍ പരീക്ഷനടത്താന്‍ കഴിയുന്നത്. ഈ തസ്തികയിലേക്ക് ജനവരി, ഫിബ്രവരി മാസങ്ങളിലാണ് അപേക്ഷ സ്വീകരിച്ചത്.

എം.ഫാം അഡ്മിഷന്‍

ഗവണ്മെന്റ് ഫാര്‍മസി കോളേജുകളിലേക്കും സ്വാശ്രയ ഫാര്‍മസി കോളേജുകളിലേക്കും ഗവണ്മെന്റ് മെരിറ്റ് സീറ്റുകളില്‍ 2010 എം.ഫാം കോഴ്‌സിന് തിരഞ്ഞെടുക്കപ്പെടാന്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകരുടെയും സര്‍വീസ് ക്വാട്ട വിഭാഗത്തില്‍പെട്ടവരുടെയും ഇന്റര്‍വ്യു തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ 16ന് രാവിലെ 10.30 മുതല്‍ നടത്തും.

കൂടുതല്‍ വിവരം dme.kerala.gov.in വെബ്‌സൈറ്റില്‍.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ്

മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ക്യാമ്പ് ഓഫീസര്‍മാരുടെയും ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെയും യോഗം 13ന് രാവിലെ 10.30ന് എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. ഓഫീസര്‍മാര്‍ കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു.

ന്യൂനപക്ഷ ക്ഷേമം : സംസ്ഥാനതല സമിതി പുനഃസംഘടിപ്പിച്ചു

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുള്ള പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സംസ്ഥാനതല സമിതി പുനഃസംഘടിപ്പിച്ചുത്തരവായി. ചീഫ് സെക്രട്ടറിയാണ് സമിതി ചെയര്‍പേഴ്‌സണ്‍. സര്‍ക്കാരിതര ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധികളായി കരുനാഗപ്പള്ളി മന്നാനിയ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സിലെ മജീദ് കക്കാട്, പാമ്പാടി അഭയഭവന്‍ എക്‌സിക്യൂട്ടീവ് അംഗം ഫാ. എ.വി. വര്‍ഗീസ് എന്നിവരെയും, പ്രമുഖവ്യക്തികളുടെ വിഭാഗത്തില്‍ കെ.കെ. അബൂബക്കര്‍, പ്രൊഫ. ടി.എ. ചാക്കോ, അത്തിക്കയി മുഹമ്മദ് എന്നിവരെയും സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആസൂത്രണ - സാമ്പത്തികകാര്യം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, എസ്.സി/എസ്.ടി, തൊഴില്‍, തദ്ദേശസ്വയംഭരണം, സാമൂഹ്യക്ഷേമം, പൊതുഭരണം വകുപ്പ് സെക്രട്ടറിമാരും 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും സമിതി അംഗങ്ങളാണ്. പൊതുഭരണ (ന്യൂനപക്ഷ സെല്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് സമിതി നോഡല്‍ ഓഫീസര്‍.

10-Mar-2010