വിദ്യാഭ്യാസം....

എം.എസ്‌സി. നഴ്‌സിങ് പ്രവേശനം

സംസ്ഥാനത്തെ അംഗീകാരമുള്ള സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേക്ക് 2009-10 വര്‍ഷത്തെ എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് ഗവണ്മെന്റ് മെരിറ്റ് സീറ്റിലേക്ക് നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ഫിബ്രവരി 15ന് 10.30ന് നടക്കും.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ 2009 നവംബര്‍ 16 ലെ റാങ്ക്‌ലിസ്റ്റിലുള്ള ഒന്നു മുതല്‍ 167 വരെയുള്ള വിദ്യാര്‍ഥികളില്‍ ഇതുവരെ പ്രവേശനം ലഭിക്കാത്തവരും മാര്‍ക്കടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റിലെ ഒന്നുമുതല്‍ 640 വരെയുള്ള വിദ്യാര്‍ഥികളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാപേരും ഇന്റര്‍വ്യൂവിന് ഹാജരാകണം.

അപേക്ഷകര്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ www.dme.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

10-Feb-2010