ടി.ശാന്തകുമാരി

തിരുവനന്തപുരം: കണ്ണമ്മൂല ആട്ടറ ലെയ്‌ൻ കീഴേക്കുന്നത്തു വീട്ടിൽ ടി.ശാന്തകുമാരി (66) അന്തരിച്ചു. മക്കൾ: സന്തോഷ്‌, അനിൽകുമാർ, മനോജ്‌. മരുമക്കൾ: ശാലിനി, മീര.

വി.വിജയൻ

നന്ദിയോട് : നന്ദിയോട്‌ ഷിബുഭവനിൽ വി.വിജയൻ (67) അന്തരിച്ചു. എസ്‌.എൻ.ഡി.പി. യോഗം നന്ദിയോട്‌ ശാഖാ ഭാരവാഹിയായിരുന്നു. ഭാര്യ: വസുമതി. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: സുമ, രാജീവ്‌.

കെ.കമലമ്മ

തിരുവനന്തപുരം: മടവൂർ കൃഷ്ണഗിരിയിൽ പരേതനായ കെ.ശ്രീധരൻ പിള്ളയുടെ ഭാര്യ കെ.കമലമ്മ (82) അന്തരിച്ചു. മക്കൾ: കെ.എസ്‌.അംബികാദേവി, കെ.എസ്‌.ജയലക്ഷ്മി, കെ.എസ്‌.ശ്രീദേവി, കെ.എസ്‌.ശ്രീകല, കെ.എസ്‌.ശ്രീവിദ്യ. മരുമക്കൾ: പരേതനായ പി.ജഗനാഥപിള്ള, വി.സോമരാജൻ, എം.ശശിധരൻ നായർ, എ.ശശികുമാർ, ടി.കുമാർ.

SHOW MORE
SHOW MORE

ശ്യാമളാദേവി

പടിഞ്ഞാറേ കല്ലട: ഇലഞ്ഞിമഠത്തിൽ ഇ.വി.കൃഷ്ണഭാരതിയുടെ ഭാര്യ ശ്യാമളാദേവി (82) അന്തരിച്ചു. മക്കൾ: ഇ.കെ.ഗീതാദേവി, പരേതയായ ഇ.കെ.ലതാദേവി, മരുമക്കൾ: ഗോപാലകൃഷ്ണര്, പരേതനായ പ്രസന്നകുമാർ എം.

സോമൻ പിള്ള

കുഴിയം തെക്ക് : തുളസീമന്ദിരത്തിൽ സോമൻ പിള്ള (80) അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: തുളസീഭായി, വിജയകുമാരി, വിജയകുമാർ. മരുമക്കൾ: തുളസീധരൻ പിള്ള, ഉണ്ണിക്കണ്ണൻ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.

സ്വർണലത

മൈനാഗപ്പള്ളി : കടപ്പ ഐണിവിളയിൽ പരേതനായ രാജന്റെ ഭാര്യ സ്വർണലത (53) അന്തരിച്ചു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ, സരസമ്മ, രാജമ്മ, രമണി, ആനന്ദവല്ലി, ലീല, സ്നേഹലത, ശ്രീലത. ശവസംസ്കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

SHOW MORE
SHOW MORE

കാറിടിച്ച് സ്ത്രീ മരിച്ചു

അടൂർ: എം.സി.റോഡിൽ വടക്കടത്തുകാവ്‌ ജങ്‌ഷനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരിയായ സ്ത്രീ മരിച്ചു. മണക്കാല തുവയൂർ വടക്ക് ശ്രീനിലയത്തിൽ ശ്രീകുമാരി(56) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

തിരുവല്ല: ലോറി ഡ്രൈവറെ ലോറിയുടെ കാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ മടുക്കോലിൽ പരേതനായ ഇട്ടിയവിരായുടെ മകൻ എബ്രഹാം കുറിയാക്കോസ്(കുഞ്ഞുമോൻ-50) ആണ് മരിച്ചത്. കുന്നംകുളത്തെ പെട്രോൾ പമ്പിന് സമീപത്ത് കിടന്ന ലോറിയിലാണ് എബ്രഹാമിനെ കണ്ടെത്തിയത്. ചെങ്ങന്നൂർ മുണ്ടങ്കാവിലെ സ്വകാര്യ സ്ഥാപനത്തിന്റെ ലോറിയാണ് എബ്രഹാം ഓടിച്ചിരുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ചരക്കുമായി പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന്‌ വിളിച്ചിട്ട് മൊബൈൽ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുന്നംകുളത്ത് ലോറി കണ്ടെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചി നിലയിൽ എബ്രഹാമിനെ കണ്ടെത്തുകയായിരുന്നു. കുറ്റൂർ തുരുത്തേൽ ഷീജയാണ് ഭാര്യ. മക്കൾ: അമൽ, അബിൻ. ശവസംസ്‌കാരം ശനിയാഴ്ച 10-ന് കുറ്റൂർ സെന്റ് മേരീസ് ജറുസലേം ക്‌നാനായ പള്ളി സെമിത്തേരിയിൽ.

SHOW MORE
SHOW MORE

ജയശ്രീ

കായംകുളം: പുതിയിടം മേഘയിൽ ശുഭാനന്ദന്റെ ഭാര്യ ജയശ്രീ (54) അന്തരിച്ചു. മക്കൾ: തേജസ്, മേഘ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.

ലക്ഷ്മിക്കുട്ടി

ചേർത്തല: സി.എം.സി. 21 കരുവ തെക്കേ ആമച്ചയിൽ പ്രഭാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (71) അന്തരിച്ചു. മകൻ: രാജേന്ദ്രപ്രസാദ്. മരുമകൾ: സുനിൽകുമാരി. സഞ്ചയനം തിങ്കളാഴ്ച 11.50-ന്.

SHOW MORE
SHOW MORE

വേലായുധൻ ആചാരി

കൂടല്ലൂർ: വെള്ളാരംകാലായിൽ വേലായുധൻ ആചാരി(കുഞ്ഞപ്പൻ-99)അന്തരിച്ചു. ഭാര്യ: ലക്ഷ്മി കീന്തനാനിക്കൽ വിളക്കുമാടം. മക്കൾ: രാധാമണി, സുകുമാരി, സുമതി, ഉഷ, മോഹനൻ, സാബു, സജി. മരുമക്കൾ: കരുണാകരൻ, ഗോപാലൻ, ശശി, കുമാരി, സുമ, സിന്ധു. ശവസംസ്കാരം ശനിയാഴ്ച രണ്ടിന്‌ വീട്ടുവളപ്പിൽ.

നന്ദിനി ശിവൻ

കളത്തൂർ : ആണ്ടുവീട്ടിൽ എ.ജി.ശിവന്റെ ഭാര്യ നന്ദിനി ശിവൻ(70) അന്തരിച്ചു. മക്കൾ: ഷൈനി, ഷേർളി, സന്തോഷ്‌(ഉണ്ണി). മരുമക്കൾ: സജീവൻ മേക്കോടിയേൽ വലവൂർ, ബിജു കൊച്ചുപുരയിൽ ഞീഴൂർ, ലീന എസ്‌.എ.ഭവൻ നാഗർകോവിൽ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10-ന്‌ വീട്ടുവളപ്പിൽ.

ഈപ്പൻ മാത്യു

മാലം: പ്ളാക്കിയിൽ മൂലയിൽ ഈപ്പൻ മാത്യു(സാബു-54) അന്തരിച്ചു. ജെ.ആൻഡ്‌ ജെ.ഇൻഡസ്ട്രീസ്‌ ഉടമയായിരുന്നു. ഭാര്യ: ലിസി പാടത്തു മാപ്പിളയിലായ കിഴക്കേകാലായിൽ കുടുംബാംഗം. മക്കൾ: ജിന്റു, ജിനിൽ. ശവസംസ്കാരം ശനിയാഴ്ച 11.15-ന്‌ വടക്കൻ മണ്ണൂർ സെന്റ്‌ തോമസ്‌ ഓർത്തഡോക്‌സ്‌ പള്ളി സെമിത്തേരിയിൽ.

ബി.ജെ.ഗെർവാസീസ്‌

വെച്ചൂർ : പുത്തൻപാലം വാക്കേൽ വീട്ടിൽ ബി.ജെ.ഗെർവാസീസ്‌(71) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ മൂലേക്കാട്ട്‌ കുടുംബാംഗം. മക്കൾ: ജോമോൻ(ആർമി), ജിജോ(കാനഡ), സിജോ. മരുമക്കൾ: ബിനിന, അമൽ, മനു. ശവസംസ്കാരം ശനിയാഴ്ച രണ്ടിന്‌ ഇടയാഴം സെന്റ്‌ ജോസഫ്‌ പള്ളി സെമിത്തേരിയിൽ.

ഏലിക്കുട്ടി വർഗീസ്‌

വെള്ളത്തൂവൽ : ശല്യാംപാറ തെക്കേക്കര വീട്ടിൽ പരേതനായ വർഗീസ്‌ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടിവർഗീസ്‌(84) അന്തരിച്ചു. മക്കൾ: ചിന്നമ്മ, അമ്മിണി, ലിസി, സാബു, ബിജു. മരുമക്കൾ: വി.റ്റി.പാപ്പച്ചൻ(സി.പി.എം. തൊടുപുഴ ഏരിയാ കമ്മിറ്റി അംഗം), മാത്യു എം.ജെ.(അഞ്ചിരി), തോമസ്‌ ചാക്കോ(മാറിക), ഷേർലി, സിന്ധു. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11-ന്‌ ശല്യാംപാറ സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ.

SHOW MORE
SHOW MORE

ഡെങ്കിപ്പനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

അടിമാലി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അടിമാലിക്ക് സമീപമുള്ള മ്ലാമലക്കുടിയിൽ താമസിക്കുന്ന അല്ലിമുത്തു(30)വാണ് മരിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: സുബ്ബലക്ഷ്മി

പോഷകാഹാരക്കുറവിനൊപ്പം ന്യൂമോണിയ; വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ പതിമൂന്നുകാരൻ മരിച്ചു

അടിമാലി: ദാരിദ്ര്യം കാരണം കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ല. പോഷകാഹാരക്കുറവും കടുത്ത ന്യൂമോണിയയും ബാധിച്ച സ്‌കൂൾ വിദ്യാർഥി മരിച്ചു. ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെയും ഉഷയുടെയും മകൻ രതീഷ്(13) ആണ് മരിച്ചത്. അവശനിലയിൽ കണ്ടെത്തിയ രതീഷിനെ നാട്ടുകാർ ചേർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ആനച്ചാൽ ടൗണിന് സമീപമുള്ള വീട്ടിൽ രതീഷും അമ്മയും സഹോദരങ്ങളും കൂടിയാണ് താമസിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് രതീഷിന് പനി ബാധിച്ചത്. നിർദ്ധനരായ ഇവർ ആനച്ചാലിലെ സർക്കാർ ആയുർവേദാശുപത്രിയിലാണ് ചികിത്സിച്ചത്. എന്നാൽ, രണ്ട് തവണ മരുന്നുകഴിച്ചിട്ടും കുറഞ്ഞില്ല. മാനസികാരോഗ്യം കുറവുള്ള അമ്മ ഉഷ ഭിക്ഷ യാചിച്ചുകിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് കുടുംബം കഴിയുന്നത്. അതിനാൽതന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി പനി കൂടിയിട്ടും മറ്റെങ്ങും പോയില്ല. രതീഷ് ആകെ അവശനായത് അറിഞ്ഞതിനെ തുടർന്ന് നാട്ടുകാരും ചില ബന്ധുക്കളും ചേർന്ന് വെള്ളിയാഴ്ച പുലർച്ചെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. മൂന്ന് സഹോദരങ്ങൾ കൂടിയുണ്ട്. വെള്ളത്തൂവൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. തോക്കുപാറ ഗവർൺമെന്റ് യു.പി.സ്‌കൂൾ വിദ്യാർഥിയാണ്.

SHOW MORE
SHOW MORE

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഡി.ആർ. അനൂപ്

കൊച്ചി : വെണ്ടുരുത്തി പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളുരുത്തി ദേവസ്വംപറമ്പിൽ പുരുഷോത്തമന്റെ മകൻ ഡി.ആർ. അനൂപ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45 ഓടെ പള്ളുരുത്തിയിലേക്ക് പോയ അനൂപ് ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ കാറിനെ മറികടന്നെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് മറിച്ച അനൂപിന്റെ ദേഹത്ത് ബസിന്റെ ചക്രങ്ങൾ കയറി ഗുരുതര പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ് : ലീല. സഹോദരൻ: അരുൺ. ശവസംസ്‌കാരം ശനിയാഴ്ച മൂന്നിന് പള്ളുരുത്തി പൊതുശ്മാശാനത്തിൽ.

സുബി

എളന്തിക്കര: വട്ടേക്കാട്ടുകുന്ന് പുന്നശ്ശേരി ദേവസിയുടെ മകൻ സുബി (50) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ: മെബിൻ, മേഘ. ശവസംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കീഴുപ്പാടം സൽബുദ്ധി മാതാ പള്ളി സെമിത്തേരിയിൽ.

SHOW MORE
SHOW MORE

യോഹന്നാൻ

വിയ്യൂർ: പാണ്ടിക്കാവ്‌ മരോട്ടിക്കൽ ചേനത്തുപറമ്പിൽ യോഹന്നാൻ (66) അന്തരിച്ചു. ഭാര്യ: റോസി. മക്കൾ: സൈമൺ, സിന്റോ. മരുമക്കൾ: ജയിന്ന, ഡയാന.

ശവസംസ്കാരം ശനിയാഴ്ച മൂന്നിന്‌ മൂന്നുമുറി സെന്റ്‌ ജോൺ ബാപ്റ്റിസ്റ്റ്‌ പള്ളി സെമിത്തേരിയിൽ.

മുഹമ്മദ്‌ ബഷീർ

വലപ്പാട്‌: എടത്തിരുത്തി സിറാജ്‌ നഗർ പുതിയവീട്ടിൽ മുഹമ്മദ്‌ ബഷീർ (52) അന്തരിച്ചു. ഭാര്യ: ലൈല. മക്കൾ: ലുബ്‌ന, ബാസിൽ. മരുമകൻ: ഷഫീക്ക്‌.

SHOW MORE
SHOW MORE

ശ്രീജിത്ത്

പൊൽപ്പുള്ളി: പൂവക്കോട് സുകുമാരന്റെ മകൻ ശ്രീജിത്ത് (30) അന്തരിച്ചു. അമ്മ: ഗിരിജ. സഹോദരങ്ങൾ: ജിഷ, സുജിത്ത്.

ലീല ചിറ്റൂർ: വെള്ളാന്തറയിൽ പരേതനായ ബാലസുബ്രഹ്മണ്യന്റെ ഭാര്യ ലീല (61) അന്തരിച്ചു. മക്കൾ: ഭാനുമതി, ബാബു.

മരുമക്കൾ : സത്യപ്രകാശ്, രജിത. ശവസംസ്കാരം ശനിയാഴ്ച 11ന് ചിറ്റൂർ ശോകശാന്തി വനത്തിൽ.

പി.സി കാശു

കിഴക്കഞ്ചേരി: പുന്നപ്പാടം പി.സി. കാശു (82) അന്തരിച്ചു. ഭാര്യ: പൊന്നു.

മക്കൾ: ശിലോമണി, പ്രേമ, ഭാസ്കരൻ, കണ്ണൻ. മരുമക്കൾ: ശാന്ത, ഉഷ, മണി, പരേതനായ ആറുമുഖൻ. ശവസംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.

അബ്ദുൾ റഹീം

ചേരാമംഗലം: ചെട്ടിയാർകാട്ടിൽ ഹാഫിള് ഉസ്താദ് അബ്ദുൾറഹീം (78) അന്തരിച്ചു. ഭാര്യ: ബദറുന്നീസ. മക്കൾ: മുഹമ്മദ് വലിയുള്ള, മുഹമ്മദ് ലുത്ത്ഫുള്ള, മുഹമ്മദ് ബഷീയുള്ള, മുഹമ്മദ് ഉബൈദുള്ള, മുഹമ്മദ് നൂറുള്ള, ബീഫാത്തുക്കുട്ടി, ആമിന. മരുമക്കൾ: റഹ്മത്ത്, ഫാത്തിമ, ഷാജിത, ഫാത്തിമ, ഫൗസിയ. ഖബറടക്കം ശനിയാഴ്ച 12-ന് മേലാർകോട് പള്ളി ഖബർസ്ഥാനിൽ.

SHOW MORE
SHOW MORE

പത്മനാഭൻനായർ

കൊയിലാണ്ടി: കൊയ്‌ലോത്തുംപടി തൈക്കണ്ടി പത്മനാഭൻ നായർ (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: അഭിലാഷ്‌, അനുരാഗ്‌. മരുമകൾ: നിഷ.

അബ്ദുറഹീം മാസ്റ്റർ

മുക്കം: സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദ് പ്രസിഡന്റ് പള്ളിത്തൊടിക പി. അബ്ദുറഹീം മാസ്റ്റർ (70) അന്തരിച്ചു. ചുള്ളിക്കാപ്പറമ്പ് ജി.യു.പി. സ്കൂൾ പ്രധാനാധ്യാപകനായും ചെറുവാടി ഗവ. യു.പി. സ്കൂൾ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ്‌ലാം സംഘം ഭാരവാഹിയും കൊടിയത്തൂരിലെ ഇസ്‌ലാഹി പ്രവർത്തകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

ഭാര്യ: സി.എച്ച്. സുബൈദ കിഴുപറമ്പ് , (റിട്ട. അധ്യാപിക കുമാരനെല്ലൂർ ആസാദ് യു.പി. സ്കൂൾ). മക്കൾ: ബാസിൽ (യു.എ.ഇ), ബർഷാദ് (മീഡിയവൺ ) ,ബാസിമ (ഐ.സി.ഡി.എസ് സൂപ്പർവൈസർ കുണ്ടോട്ടി) മരുമക്കൾ: ഷഫീഖ് അരീക്കോട് (മദർ ഹോസ്പിറ്റൽ അരീക്കോട്), സുമിയ്യ ( ഈസ്റ്റ്ഹിൽ കോഴിക്കോട്) ഡോ. ജുമാന ഹസീൻ (ആലുക്കൽ ). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ മാസ്റ്റർ (പരപ്പനങ്ങാടി), ജമീല(കരുവംപൊയിൽ), മറിയുമ്മ, ഫാത്വിമ (അധ്യാപിക, താഴക്കോട് യു.പി. സ്കൂൾ),പരേതയായ ആയിശ.

SHOW MORE
SHOW MORE

പത്മനാഭൻനായർ

കൊയിലാണ്ടി: കൊയ്‌ലോത്തുംപടി തൈക്കണ്ടി പത്മനാഭൻ നായർ (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: അഭിലാഷ്‌, അനുരാഗ്‌. മരുമകൾ: നിഷ.

അബ്ദുറഹീം മാസ്റ്റർ

മുക്കം: സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദ് പ്രസിഡന്റ് പള്ളിത്തൊടിക പി. അബ്ദുറഹീം മാസ്റ്റർ (70) അന്തരിച്ചു. ചുള്ളിക്കാപ്പറമ്പ് ജി.യു.പി. സ്കൂൾ പ്രധാനാധ്യാപകനായും ചെറുവാടി ഗവ. യു.പി. സ്കൂൾ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ്‌ലാം സംഘം ഭാരവാഹിയും കൊടിയത്തൂരിലെ ഇസ്‌ലാഹി പ്രവർത്തകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

ഭാര്യ: സി.എച്ച്. സുബൈദ കിഴുപറമ്പ് , (റിട്ട. അധ്യാപിക കുമാരനെല്ലൂർ ആസാദ് യു.പി. സ്കൂൾ). മക്കൾ: ബാസിൽ (യു.എ.ഇ), ബർഷാദ് (മീഡിയവൺ ) ,ബാസിമ (ഐ.സി.ഡി.എസ് സൂപ്പർവൈസർ കുണ്ടോട്ടി) മരുമക്കൾ: ഷഫീഖ് അരീക്കോട് (മദർ ഹോസ്പിറ്റൽ അരീക്കോട്), സുമിയ്യ ( ഈസ്റ്റ്ഹിൽ കോഴിക്കോട്) ഡോ. ജുമാന ഹസീൻ (ആലുക്കൽ ). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ മാസ്റ്റർ (പരപ്പനങ്ങാടി), ജമീല(കരുവംപൊയിൽ), മറിയുമ്മ, ഫാത്വിമ (അധ്യാപിക, താഴക്കോട് യു.പി. സ്കൂൾ),പരേതയായ ആയിശ.

SHOW MORE
SHOW MORE

51കാർത്യായനി

എടപ്പെട്ടി: തെക്കേപൂന്തിയിൽ പരേതനായ ഡോ. ടി.പി. നാരായണന്റെ ഭാര്യ കാർത്യായനി (78) അന്തരിച്ചു. മക്കൾ: ടി.എൻ. സുരേഷ് (എസ്.ബി.ഐ. പനമരം ) ശോഭന, സുധാമണി(പി.എൻ.ബി. കോഴിക്കോട്). മരുമക്കൾ: ബിന്ദു, തിലകൻ (എൽ.ഐ.സി. കോഴിക്കോട്), പ്രവീൺ കുമാർ (കസ്റ്റംസ് കോഴിക്കോട്). ശവസംസ്കാരം ശനിയാഴ്ച 12-ന് വീട്ടുവളപ്പിൽ

തങ്കപ്പൻ

പുല്പള്ളി: ആദ്യകാല വ്യാപാരിയായിരുന്ന കല്ലുവയൽ പൂഴിക്കോലിൽ തങ്കപ്പൻ(77) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഷീല, ഷിബു. മരുമക്കൾ: സേതുനാഥ്, ബിന്ദു.

SHOW MORE
SHOW MORE

ജാനു

കരിയാട്: പള്ളിക്കുനിയിലെ ചീളുപറമ്പത്ത് ജാനു (75) അന്തരിച്ചു. ഭർത്താവ്: പരേതനായ പട്ട്യേരി കേളപ്പൻ. മക്കൾ: പ്രഭാകരൻ, രോഹിണി, പ്രദീപ്. മരുമക്കൾ: മഹിജ, സുന്ദരൻ (നിടുമ്പ്രം), ലിജിഷ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ബാലൻ.

ഷമീം

പാപ്പിനിശ്ശേരി: ദേശീയപാതയിൽ ബക്കളം ടൗണിൽ സ്വകാര്യ ബസ് കാറുകളിൽ ഇടിച്ച് പരിക്കേറ്റ കാർയാത്രക്കാരൻ മരിച്ചു. പാപ്പിനിശ്ശേരി മുന്നു പെറ്റുമ്മാ പളളിക്ക് സമീപത്തെ കടവത്ത് വയലിലെ ചെറിയ മാരിക്കണ്ടി ഷമീം (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് ബസ്സ് രണ്ട് കാറുകളിൽ ഇടിച്ചത്. സാരമായി പരിക്കേറ്റ ഇയാൾ കഴിഞ്ഞ മൂന്നുദിവസമായി മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

പാപ്പിനിശ്ശേരിയിലെ പരേതനായ അബ്ദുള്ള-അസ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഷിഫാന, ഷഫാത്ത്. സഹോദരങ്ങൾ: മൊയ്തു, ഷാഫി, മറിയം, ഹനിഷ.

SHOW MORE
SHOW MORE

ടി.അപ്പക്കുഞ്ഞി

ബന്തടുക്ക: മാണിമൂല ഉന്തത്തടുക്കത്തെ ടി.അപ്പക്കുഞ്ഞി (85) അന്തരിച്ചു. ഭാര്യ: പരേതയായ ചോയിച്ചി. മകൻ: ശശിധരൻ. (ചുമട്ടുതൊഴിലാളി-സി.ഐ.ടി.യു. ബേഡകം ഏരിയാ സെക്രട്ടറി). മരുമകൾ: പ്രേമലത. സഹോദരൻ: ടി.കൊട്ടൻ.

നിയാസ്

മഞ്ചേശ്വരം: നിയന്ത്രണം വിട്ട ബൈക്ക് കാൽനടയാത്രക്കാരനെയിടിച്ചശേഷം ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തുമിനാട് സ്വദേശി ആരിഫിന്റെ മകൻ നിയാസ് (19) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഉദ്യാവർ പത്താംമൈലിൽ ദേശീയപാതയിലാണ് അപകടം. ബൈക്കിടിച്ച് പരിക്കേറ്റ ഉദ്യാവർ സ്വദേശി അബ്ദുള്ള(60)യെ മംഗളൂരുവിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുള്ളയെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും നാട്ടുകാർ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും നിയാസിനെ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി മഞ്ചേശ്വരം പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതതടസ്സമൊഴിവാക്കിയത്. മാതാവ്: ഫാത്തിമ .സഹോദരങ്ങൾ: നിലോഫർ, നിസാം, നിഹാൽ, മിസ് വാന, നിഷാന, നിഫാൽ.

SHOW MORE
SHOW MORE