LATEST NEWS

Loading...

Custom Search
+ -
ബാംഗ്ലൂര്‍: വേട്ടെടുപ്പ് കഴിഞ്ഞതോടെ വെള്ളിയാഴ്ച സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമത്തിന്റെ ദിവസമായിരുന്നു. ദുഃഖവെള്ളിക്ക് സംസ്ഥാനത്ത് പൊതു അവധിയായിരുന്നതിനാല്‍ നേതാക്കളാരും പുറത്തിറങ്ങിയില്ല. പാര്‍ട്ടി ഓഫീസുകളില്‍ തിരക്കും...
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ ദൊഡ്ഡമല്ലൂരിലെ അങ്കണവാടിയില്‍ നാലുവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. അംബേഗളു കൃഷ്ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള അങ്കണവാടിക്ക് വ്യാഴാഴ്ച അവധിയായിരുന്നു....
ബാംഗ്ലൂര്‍: ഐറിഷ് വനിതയെ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറുപത്തൊന്നുകാരന്‍ അറസ്റ്റിലായി. മുപ്പത്തിമൂന്ന് വയസ്സുള്ള വനിത ഒരാഴ്ചമുമ്പാണ് ഇന്ത്യയില്‍ വന്നത്. ഹംപി സന്ദര്‍ശിച്ചതിനുശേഷം...
ബാംഗ്ലൂര്‍: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇ.സി.എ.) സി.ഐ. ജോര്‍ജ് സ്‌നൂക്കര്‍ ടൂര്‍ണമെന്റ് നടത്തി. ഫൈനലില്‍ സീന്‍ ഡേവിസ് (കെ.എസ്.ബി.എ.) 3-2 (71-51), (33-63), (8-70), (76-57), (72-58) എന്ന സ്‌കോറിന് ലക്ഷ്മണിനെ (കെ.എസ്.ബി.എ.) തോല്പിച്ചു.
ബാംഗഌര്‍: ബാംഗഌര്‍-കൊച്ചുവേളി എക്‌സ്പ്രസ്സിലെ ടി.ടി.ഇ.യും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വണ്ടി തിരുപ്പത്തൂരില്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. ബാംഗഌരില്‍നിന്ന് വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ട്രെയിനിലാണ്...
ബാംഗ്ലൂര്‍: മുസ്ലിം സര്‍വീസ് സൊസൈറ്റി ബാംഗ്ലൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന വൃക്കരോഗ ഹോമിയോ ചികിത്സാ ത്രിദിന ക്യാമ്പ് ശനിയാഴ്ച ആരംഭിക്കും. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെ ശാന്തിനഗര്‍ ഹോക്കി സ്റ്റേഡിയത്തിന് സമിപത്തെ...
ബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നേതാക്കളുടെ ആശങ്ക അടിയൊഴുക്കുകളിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ശതമാനം ഉയര്‍ന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയടക്കമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിത്വമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി പുഷ്പകസമാജത്തിന്റെ വിഷു പരിപാടികള്‍ ഞായറാഴ്ച നടക്കും. കേരള ക്ലബ്ബില്‍ വൈകിട്ട് 4.30-നാണ് പരിപാടി.
ചിത്രരചനാ മത്സരം
സില്‍വാസ : കഴിഞ്ഞതവണ മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ കുറഞ്ഞതിനാല്‍ പരാജയത്തിന്റെ രുചി അറിഞ്ഞ കേന്ദ്രഭരണപ്രദേശമായ ദാദ്ര-നാഗര്‍ ഹവേലി മുന്‍ എം.പി. മോഹന്‍ ടെല്‍കര്‍ ഇത്തവണ നേരത്തേത്തന്നെ പ്രചാരണം തുടങ്ങി. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുടെ...
ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമായി നാല് തീവണ്ടികള്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് പോകും. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍നിന്ന് തിരിക്കുന്ന രപ്തിസാഗര്‍ ട്രൈ...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com