LATEST NEWS

Loading...

Custom Search
+ -
ന്യൂഡല്‍ഹി: ഫരീദാബാദിലെ രണ്ട് ആസ്പത്രികളിലായി നഴ്‌സുമാര്‍ നടത്തുന്ന സമരം വ്യാഴാഴ്ച ഒത്തുതീരാന്‍ സാധ്യത. ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഇടപെട്ട് ബുധനാഴ്ച ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തെളിഞ്ഞത്. രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണിയും പ്രശ്‌നത്തില്‍ ഇടപെട്ടതായി നഴ്‌സുമാര്‍ പറഞ്ഞു. ശമ്പളവര്‍ധനയോട്...
ന്യൂഡല്‍ഹി: ഗംഗാറാം ആസ്പത്രിയില്‍ ആദ്യമായി നടത്തിയ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ...
ന്യൂഡല്‍ഹി: വൈദ്യുതിവിതരണം സുഗമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് വിതരണക്കമ്പനികള്‍ക്ക്...
* ഭാഗീഥാരി ആട്ട ഉടനെന്ന് മുഖ്യമന്ത്രി * കെ.വി. തോമസുമായി കൂടിക്കാഴ്ച ന്യൂഡല്‍ഹി:...
ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസി വാഹനത്തിനു നേരേ ബോംബാക്രമണമുണ്ടായ കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് കസ്മിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയല്ലാതെ കസ്മിയെ നേരിട്ട് ഹാജരാക്കണമെന്നാണ്...
ന്യൂഡല്‍ഹി: മരണമുഖത്തു നിന്ന് രക്ഷപ്പെട്ടയുടന്‍ എമില്‍ നേരേപ്പോയത് തൊട്ടടുത്തുള്ള ഗോള്‍ഡാഖാന കത്തീഡ്രലിലേക്കായിരുന്നു. തന്റെ ജീവന്‍ രക്ഷിച്ചതിന് ദൈവത്തോട് ഉള്ളുതുറന്ന് നന്ദി പറയാനായിരുന്നു ആ ഓട്ടം. പുകപടലങ്ങള്‍ക്കിടയില്‍പ്പെട്ട്...
ന്യൂഡല്‍ഹി : പാര്‍ലമെന്റിന് വിളിപ്പാടകലെ അഞ്ചു നിലക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പടര്‍ത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും യൂക്കോ ബാങ്കിന്റെയും ശാഖകളുള്ള അഞ്ചുനിലക്കെട്ടിടത്തില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ്...
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയ്ഡയിലെ ശാരദാ ആസ്പത്രിയില്‍ സമരം ചെയ്യുന്ന 142 നഴ്‌സുമാരെ പിരിച്ചുവിടാന്‍ ബുധനാഴ്ചയും മാനേജ്‌മെന്റ് നീക്കം നടത്തി. വൈകിട്ട് നാലുമണിക്ക് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാണ് മാനേജ്‌മെന്റ്...
* തല്‍വാര്‍ ദമ്പതിമാര്‍ നിഷേധിച്ചു * ഒരമ്മ മകളെ കൊല്ലുമോയെന്ന് നൂപുര്‍ * ആരോപണം ആവര്‍ത്തിച്ച് സി.ബി.ഐ. ന്യൂഡല്‍ഹി: ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും മുറിക്കുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടതാണ് തല്‍വാര്‍ ദമ്പതിമാര്‍...
ന്യൂഡല്‍ഹി: കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ സംഘടനകളെ ഏകോപിപ്പിച്ച് കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുമെന്ന് പീതാംബരന്‍ കുന്നത്തൂര്‍ അറിയിച്ചു. ഈ വര്‍ഷം സപ്തംബര്‍ രണ്ടാംവാരത്തില്‍ ഭോപ്പാല്‍...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com