LATEST NEWS

Loading...

Custom Search
+ -

മുന്‍ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ ജീവപര്യന്തം ശരിവെച്ചു

Posted on: 24 Aug 2012

 

ബുദ്ധജയന്തി പാര്‍ക്ക് കൂട്ടബലാത്സംഗക്കേസ്


ന്യൂഡല്‍ഹി: ബുദ്ധജയന്തി പാര്‍ക്ക് കൂട്ടബലാത്സംഗക്കേസില്‍ മുന്‍ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു.
പകല്‍വെളിച്ചത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്നതിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍പ്രീത് സിങ്, സത്യേന്ദര്‍ സിങ് എന്നിവരുടെ ജീവപര്യന്തമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്.പി. ഗാര്‍ഗും ഉള്‍പ്പെട്ട ബെഞ്ച് ശരിവെച്ചത്.
17-കാരിയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ എട്ടുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത കേസിലാണ് ഇവര്‍ കുറ്റക്കാരായത്.
പകല്‍വെളിച്ചത്തില്‍ സൈനികവേഷത്തിലുണ്ടായിരുന്ന പ്രതികള്‍ നിസ്സഹായയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം അതിക്രമം കാട്ടുകയാണ് പ്രതികള്‍ ചെയ്തതെന്നും അവര്‍ ഒരു കാരുണ്യത്തിനും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. മറ്റ് പ്രതികളായിരുന്ന കുല്‍ദീപ് സിങ്ങിനെയും മനീഷ് കുമാറിനെയും കുറ്റവിമുക്തമാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.ആണ്‍സുഹൃത്തിനൊപ്പം 2003 ഒക്ടോബര്‍ ആറിന് രാഷ്ട്രപതിഭവനടുത്തെ പാര്‍ക്കിലേക്ക് പോയ പെണ്‍കുട്ടിയെ ഹര്‍പ്രീതും സത്യേന്ദറും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
(0%) (0 Votes)

 

 

Other News in this Section