LATEST NEWS

Loading...

Custom Search
+ -

ശിഹാബ് തങ്ങള്‍ അനുസ്മരണം എട്ടിന്

Posted on: 06 Aug 2012

 

ന്യൂഡല്‍ഹി: ഡല്‍ഹി കെ.എം.സി.സി. ആഗസ്ത് എട്ടിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം.സി.സി.യുടെ സാമൂഹിക സേവന അവാര്‍ഡ് ഡിനിപ്‌കെയര്‍ ജനറല്‍ സെക്രട്ടറി കെ.വി. ഹംസയ്ക്ക് മുഖ്യമന്ത്രി ഷീലാദീക്ഷിത് സമ്മാനിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് മുഖ്യപ്രഭാഷണം നടത്തും. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അധ്യക്ഷത വഹിക്കും. ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബാക്‌ലി, അറബ് ലീഗ് അംബാസഡര്‍ അഹമ്മദ് സാലിം അല്‍ വഹ്ശി തുടങ്ങിയവര്‍ പങ്കെടുക്കും.

(0%) (0 Votes)

 

 

Other News in this Section