മഴ...മഴ...മഴ
Posted on: 01 Aug 2012
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ കനത്ത മഴ. ചൊവ്വാഴ്ചപെയ്ത മഴയില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളംകയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ന്യൂഡല്‍ഹിയിലെ കുറഞ്ഞ താപനില 25.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സാധാരണ താപനിലയേക്കാളും ഒരു ഡിഗ്രി കുറവാണിത്.
സഫ്ദര്‍ജങ് മെട്രോസ്റ്റേഷനില്‍ 9.5 മില്ലിമീറ്റര്‍ മഴരേഖപ്പെടുത്തിയപ്പോള്‍ പാലംസ്റ്റേഷനില്‍ റെക്കോഡായ 56.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞതോടെ ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെര്‍മിനലുകള്‍ ബന്ധിപ്പിക്കുന്ന ടണല്‍ റോഡ് കുറേനേരം അടച്ചിട്ടു. രാവിലെ തിരക്കുള്ള സമയത്ത് ഇതുകാരണം ചൊവ്വാഴ്ച ഗതാഗതം വഴിതിരിച്ചുവിടേണ്ടിവന്നു. വിമാനത്താവളത്തിനടുത്ത് ദേശീയ പാത എട്ടില്‍ കുറച്ചുനേരം ഗതാഗതക്കുരുക്കുമുണ്ടായി.
കനത്ത മഴയില്‍ ദേശീയ പാത എട്ടിലെയും മഹിപാല്‍പുരിലെയും വെള്ളം കൊമേഴ്‌സ്യല്‍ പ്രോജക്ട് ഏരിയയായ എയ്‌റോസിറ്റിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇവിടെ നിറഞ്ഞ വെള്ളം നോര്‍ത്തേണ്‍ ആക്‌സസ് റോഡിലെ ടണലിലേക്ക് കയറി.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷവും ഈ റോഡ് അടയ്‌ക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ആഴ്ച പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയതുകാരണമാണ് എന്‍.എച്ച് എട്ടില്‍ നിന്നും മഹിപാല്‍പുരില്‍ നിന്നും വെള്ളം ടണലിലേക്ക് കയറിയതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടന്ന സ്ഥലത്ത് വെള്ളം ഒഴുകിപ്പോകാനാവാതെ കെട്ടിക്കിടക്കുകയും ഇത് ടണലിലേക്ക് കയറുകയുമായിരുന്നു.
തുടര്‍ന്ന് എട്ട് മോട്ടോറുകള്‍ കൊണ്ടുവന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞു. റോഡിനു മുകളില്‍ അടിഞ്ഞുകൂടിയ മണ്ണുകളും നിരവധി തൊഴിലാളികളെത്തി നീക്കം ചെയ്തു. ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
രാവിലെ മുതല്‍ വൈകിട്ട് വരെ മഴ പെയ്തതിനാല്‍ നഗരവാസികള്‍ക്ക് ചൂടില്‍ നിന്ന് മോചനമായി. പവര്‍കട്ടുമൂലം ബുദ്ധിമുട്ടിയ നഗരവാസികള്‍ക്ക് മണിക്കൂറുകള്‍ പെയ്ത മഴ ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9.5 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. യു.പി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. യമുനയിലെയും ഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നു. നഗരത്തിലെ കുറഞ്ഞ താപനില 25.4 ഡിഗ്രിയായിരുന്നു. വെളളക്കെട്ടുമൂലം നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section