'തത്കാലം' ഇതു കേള്‍ക്കുക...
Posted on: 02 Jul 2012
ഇക്കഴിഞ്ഞ അവധിക്കാലം. നാട്ടിലേക്ക് പോകാന്‍ ഏറെ സ്വപ്നങ്ങളോടെ മൂന്നുമാസം മുമ്പ് ടിക്കറ്റെടുത്തു. വെയിറ്റിങ്. പിന്നെ പ്രതീക്ഷയോടെ കാത്തിരുന്നു. പാറപോലെ അനങ്ങിയില്ലെന്നുമാത്രമല്ല, പണം റെയില്‍വേയുടെ ഖജനാവില്‍ ഭദ്രം. അവസാനം മൂന്നുമാസം കഴിഞ്ഞു ഖജനാവില്‍ സൂക്ഷിച്ചതിന്റെ സര്‍വീസ് ചാര്‍ജ് കട്ട് ചെയ്ത് മടക്കിത്തന്നു. അടുത്ത ഊഴം തത്കാല്‍ ടിക്കറ്റിനാണ്. ഓട്ടോറിക്ഷയിലെ മീറ്റര്‍പോലെ അവധിയും കറങ്ങാന്‍ തുടങ്ങി. കുട്ടികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
രണ്ടാംദിവസം ന്യൂഡല്‍ഹി റെയില്‍വേ റിസര്‍വേഷന്‍ സെന്ററിനു മുന്നില്‍ പുലര്‍ച്ചയ്ക്കുതന്നെ എത്തി. പക്ഷേ, കൊണാട്ട്‌പ്ലേസ് സര്‍ക്കിള്‍ വരെ നീണ്ട ക്യൂ. ആ ദിവസം മടങ്ങി. മീറ്റര്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.
മൂന്നാംദിവസം ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലായി ശ്രമം. തലേന്ന് രാത്രി പത്തു മണിക്ക് കൗണ്ടറിന് മുന്നിലെ ഗേറ്റിനു മുന്നില്‍ സ്ഥാനം പിടിച്ചു. അതില്‍ ഒരു പരിചയക്കാരനെ പിടിച്ച് മുന്നില്‍ത്തന്നെ ഇരുന്നു. രാവിലെ സമയം ഏഴ് മണി. റെയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍ വന്നു ഫോമില്‍ ഒപ്പിട്ടു. രാവിലെ 7.30- കൗണ്ടറിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടു. പിന്നെ ഒരു പരക്കംപാച്ചിലാണ്. ആദ്യ കൗണ്ടറിനു മുന്നില്‍ സ്ഥാനം പിടിച്ചു. രാജകീയമായി പോകാമെന്ന് തീരുമാനിച്ചു. രാജധാനിക്ക് ടിക്കറ്റ് എടുക്കാന്‍ ഫോം പൂരിപ്പിച്ചു. അടുത്ത ഊഴം ക്ലര്‍ക്കിന്റെ വരവാണ്. അകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന ഏതു സാറാണ് നമ്മുടെ മുന്നിലെത്തുക എന്ന ചിന്തമാത്രം മനസ്സില്‍. നെഞ്ച് പടപട അടിച്ചുകൊണ്ടിരുന്നു. അവധിയുടെ മീറ്റര്‍ കറങ്ങിക്കൊണ്ടിരിക്കുന്നതും ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കയും രണ്ടു മാസം മുമ്പേ തുടങ്ങിയ ഒരുക്കങ്ങളും എല്ലാം ഇത് വേഗത്തിലാക്കി. അങ്ങനെ സാറ് പ്രത്യക്ഷപ്പെട്ടു. പിന്നീട് വാച്ചിലേക്കും സാറിന്റെ മുഖത്തേക്കും മാറി മാറി നോക്കി. എന്റെ ഫോം വാങ്ങിയതോടെ ഒന്നുകൂടി വേഗത്തിലായി. പിന്നീട് പ്രാര്‍ഥന സാറിനു വേണ്ടിയായിരുന്നു. സാറിന് തുമ്മലോ ചീറ്റലോ വരുത്തരുതേ എന്നായി പ്രാര്‍ഥന. ഒരു തുമ്മലിന്റെ സമയം പോലും ടിക്കറ്റ് കിട്ടാതിരിക്കാന്‍ കാരണമാകും. ടിക്കറ്റ് ടൈപ്പു ചെയ്തു തുടങ്ങി. ഒന്ന്... രണ്ട്... മൂന്ന്... നാല്. വെയിറ്റിങ്ങിലേക്ക് കൂപ്പുകുത്തി. അപ്പോള്‍ സാറിന്റെ ആശ്വാസ വാക്കുകള്‍... ''കണ്‍ഫോമായിക്കോളും''
രാത്രി പത്തു മണിക്ക് നോക്കിയപ്പോള്‍ ഒന്ന് മാത്രം കണ്‍ഫോമായി. ഇത്രയും കഷ്ടപ്പെട്ട് ഇനിയും ഒരുപരീക്ഷണത്തിന് തയ്യാറാവാതെ നാലാംദിവസം അനങ്ങാത്ത വെയിറ്റിങ് ലിസ്റ്റുമായി സുഹൃത്തുക്കളുടെ സഹകരണത്തോടെ പോവാന്‍ തീരുമാനിച്ചു. എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ അധിക പണം നല്‍കിയ ഒരു ടിക്കറ്റിന്റെ പണം പൂര്‍ണമായും നഷ്ടപ്പെടും. ട്രെയിനില്‍ കയറീട്ട് നോക്കാമെന്ന് കരുതിയാല്‍ ടി.ടി.ആറില്‍ നിന്ന് തത്കാല്‍ വെയിറ്റിങ്ങിന് യാതൊരു പരിഗണനയും ലഭിക്കില്ലെന്നതാണ് വാസ്തവം. കൊയ്ത്തുകാലമായതിനാല്‍ സംസാരിക്കാനേ സമയമില്ല.
ഒരാളുടെ അനുഭവകഥയല്ല, ഡല്‍ഹിയിലെ പതിനായിരക്കണക്കിനു പേരുടെ ദുരിതാനുഭവമാണിത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അവധിയും പണവുമെല്ലാം തരപ്പെടുത്തി, നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍... കുറച്ചുനാള്‍ അവര്‍ക്കൊപ്പം ചെലവഴിക്കാനുള്ള മലയാളിയുടെ മോഹം, റെയില്‍വേ ടിക്കറ്റിനെക്കുറിച്ചോര്‍ത്താല്‍ കെട്ടുപോകും. എന്നെങ്കിലും ഇതിന് അറുതിയുണ്ടാകുമോ... തത്കാല്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതായി പറയുന്നു. സ്വാഗതാര്‍ഹംതന്നെ. പരിപൂര്‍ണവും യാത്രക്കാര്‍ക്ക് യഥാര്‍ഥത്തില്‍ ഗുണംലഭിക്കുന്നതുമായ മാറ്റങ്ങളാണ് വരുത്തേണ്ടത്. അല്ലാത്തപക്ഷം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയാകും.
പവിത്രന്‍ കൊയിലാണ്ടി, സിവില്‍ ലൈന്‍സ്

(0%) (0 Votes)
Explore Mathrubhumi
Other News in this Section