LATEST NEWS

Loading...

Custom Search
+ -
മുംബൈ: നഗരത്തില്‍ ഗുരുപാശയുടെ ശിഷ്യര്‍ അവതരിപ്പിച്ച ഭിന്നശേഷിയുള്ളവരുടെ നൃത്തം സദസ്സിന് വേറിട്ട അനുഭവമായി. വൈകല്യം മനസ്സില്‍ ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു 'എബിലിറ്റി അണ്‍ലിമിറ്റഡ്' സംഘത്തിന്റെ പ്രകടനം. കാലുകളോ ശ്രവണശേഷിയോ ഇല്ലാതെ തന്നെ നല്ല നര്‍ത്തകനോ നര്‍ത്തകിയോ ആവാമെന്ന് ഗുരുപാശയുടെ ശിഷ്യര്‍ അവരുടെ പ്രകടനം കൊണ്ട്...
മുംബൈ: വര്‍ളി ലൗവ് ഗ്രോവ് വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപത്തുള്ള...
ഡോംബിവ്‌ലി: തനിമ സാംസ്‌കാരികവേദി ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു....
വസായ്: ആം ആദ്മി പാര്‍ട്ടി ഒരിക്കലും ഇടതുപക്ഷത്തിന് പകരമാവില്ലെന്ന് സി.പി.എം....
മുംബൈ: മധ്യ റെയില്‍വേ ഉദ്യോഗസ്ഥന്‍ കുമ്പനാട് തൈക്കൂട്ടത്തില്‍ ടി.പി. ഫിലിപ്പിന് മികച്ച സേവനത്തിനുള്ള ജനറല്‍ മാനേജര്‍ പുരസ്‌കാരം ലഭിച്ചു. മധ്യ റെയില്‍വേയില്‍ ചീഫ് കണ്‍ട്രോളര്‍ (ഓപ്പറേഷന്‍) ആയ അദ്ദേഹം ട്രെയിനുകളുടെ സമയക്രമം,...
പുണെ: മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന് താമസിക്കാന്‍ കിര്‍ക്കി കന്റോണ്‍മെന്റില്‍ 7ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിട നിര്‍മാണം തുടങ്ങിയ രക്ഷാമന്ത്രാലയത്തിന്റെ നടപടിക്കെതിരെ പൊരുതിജയിച്ച 'ജസ്റ്റിസ് ഫോര്‍ ജവാന്‍' സംഘടനാ...
മുംബൈ: ദാദര്‍ സെന്റ് മേരീസ് പള്ളിയില്‍ ബുധനാഴ്ച വൈകിട്ട് 6.30-ന് നമസ്‌കാരവും പെസഹാ ശുശ്രൂഷയും. വെള്ളിയാഴ്ച രാവിലെ 8-ന് നമസ്‌കാരം തുടര്‍ന്ന് ദുഃഖവെള്ളി ശുശ്രൂഷ. വൈകിട്ട് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് അഖണ്ഡ പ്രാര്‍ഥന, ശനിയാഴ്ച രാവിലെ...
മുംബൈ: എന്‍.സി.പി.യില്‍നിന്ന് രാജിവെച്ച ദീപക് കേസര്‍ക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് റാണെയ്‌ക്കെതിരെ വോട്ട് ചെയ്യാന്‍ അണികളെ ആഹ്വാനം ചെയ്തു. നാരയാണ്‍ റാണെയുടെയും മകന്‍ നിലേഷിന്റേയും ഏകാധിപത്യ പ്രവണത ഉള്‍ക്കൊള്ളാനാവില്ലെന്ന്...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com