ശ്രീനാരായണ ഗുരുദേവജയന്തി: സംയുക്താഘോഷം രണ്ടിന് ചെമ്പൂരില്‍
Posted on: 24 Aug 2012
ചെമ്പൂര്‍: ശ്രീനാരായണ മന്ദിര സമിതിയുടെ 25 യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം സപ്തംബര്‍ രണ്ടിന് ചെമ്പൂര്‍ ശ്രീനാരായണ നഗറില്‍ നടക്കും. രാവിലെ എട്ടരയ്ക്ക് പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് മനോജ് ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗുരുപൂജയും സമൂഹപ്രാര്‍ഥനയും. 10-ന് സമിതി പ്രസിഡന്റ് എന്‍.ശശിധരന്റെ അധ്യക്ഷതയില സാംസ്‌കാരിക സമ്മേളനം. സിഡ്‌കോ ചെയര്‍മാന്‍ പ്രമോദ് ഹിന്ദുറാവു മുഖ്യാതിഥിയായിരിക്കും. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും. 12.30 മുതല്‍ ചതയസദ്യ, തുടര്‍ന്ന് ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം.
സമിതി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.സി.മുതല്‍ പിഎച്ച്.ഡി.വരെയുള്ള വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്യും. ഇതിനുള്ള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ 25-ന് മുമ്പ് സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സ് ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ക്ക്: 25256104, 25255337.

(0%) (0 Votes)
Explore Mathrubhumi
Other News in this Section