യെദ്യൂരപ്പയുടെ പര്യടനം തുടങ്ങി
Posted on: 22 Aug 2012
ബാംഗ്ലൂര്‍: രാഷ്ട്രീയലക്ഷ്യംവെച്ചുള്ള മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ പര്യടനത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തിയതിനുശേഷമാണ് യെദ്യൂരപ്പ തുംകൂറില്‍ എത്തിയത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ , മന്ത്രി രേണുകാചാര്യ തുടങ്ങി അനുയായികളായ എം.എല്‍.എ.മാരും പര്യടനത്തിന് തുടക്കം കുറിക്കാന്‍ തുംകൂറില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാരസ്വാമിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. സംസ്ഥാനപര്യടനം നടത്തുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. പര്യടനത്തിലൂടെ ബി.ജെ.പി.ക്കകത്തെ വിഭാഗീയതയാണ് പുറത്തായത്. യെദ്യൂരപ്പയോടൊപ്പം പര്യടനം നടത്താന്‍ എതിര്‍പക്ഷത്തുള്ള നേതാക്കള്‍ വിസമ്മതിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






