ഡോ.വി.പി. സിദ്ധന്‍ സ്മാരക നാടക അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക്
Posted on: 22 Aug 2012
ചെന്നൈ: അന്തരിച്ച പ്രമുഖ വ്യവസായിയും നാടകകലാകാരനുമായിരുന്ന ഡോ.വി.പി. സിദ്ധന്റെ സ്മരണയ്ക്കായി സി.ടി.എം.എ. ഏര്‍പ്പെടുത്തിയ നാടക അവാര്‍ഡിന് പ്രശസ്ത നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം.
ചലച്ചിത്ര നടന്‍ മുകേഷ് അധ്യക്ഷനായി ഡോ.സി.ജി. രാജേന്ദ്രബാബു, എ.വി. അനൂപ്, ഡോ.ജി. പ്രഭ, കെ.ജെ. അജയകുമാര്‍ എന്നിവരടങ്ങിയതായിരുന്നു ജൂറി. സപ്തംബര്‍ രണ്ടിന് ചെന്നൈ പൂനമല്ലി ഹൈറോഡിലെ സെന്റ് ജോര്‍ജ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ആവണിപ്പൂവരങ്ങിന്റെ വേദിയില്‍ വെച്ച് നിലമ്പൂര്‍ ആയിഷയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

(0%) (0 Votes)
Explore Mathrubhumi
Other News in this Section