LATEST NEWS

Loading...

Custom Search
+ -

സ്‌ഫോടനങ്ങള്‍ ഭരണകൂടത്തിന്റെ കഴിവുകേട് - ശരദ് പവാര്‍

Posted on: 06 Aug 2012

 

മുംബൈ: രാജ്യത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നിട്ടുള്ള സ്‌ഫോടനങ്ങളധികവും മഹാരാഷ്ട്രയിലാണ് സംഭവിച്ചിട്ടുള്ളതെന്നും ഭരണകൂടത്തിന്റെ കഴിവുകേടാണിത് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രിയും എന്‍.സി.പി.നേതാവുമായ ശരദ് പവാര്‍ ആരോപിച്ചു.പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയും എന്‍.സി.പി.നേതാവുമായ ആര്‍.ആര്‍.പാട്ടീലിന് നിര്‍ദേശം നല്‍കിയതായി പവാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌ഫോടനങ്ങള്‍ക്ക് കാരണക്കാരായി പ്രത്യേകസമുദായത്തില്‍പ്പെട്ടവരെ സംശയിക്കുന്ന സ്ഥിതിയുണ്ടെന്നും ഇത് മതസൗഹാര്‍ദത്തിന് നല്ലതല്ലെന്നും പവാര്‍ പറഞ്ഞു.പോലീസും മറ്റും ഇക്കാര്യം ശ്രദ്ധിക്കണം.ഗുണഫലങ്ങള്‍ ഉണ്ടാക്കാത്ത ഉദ്യോഗസ്ഥരെ പുറത്താക്കണം. ഭരണകൂടത്തിന്റെ അധികാരം ഇക്കാര്യത്തില്‍ പ്രയോഗിക്കണമെന്ന് ആര്‍.ആര്‍.പാട്ടീലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്-പവാര്‍ പറഞ്ഞു.

(0%) (0 Votes)

 

 

Other News in this Section