മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Posted on: 01 Aug 2012
മുംബൈ: സുഹൃത്തുക്കള്‍ക്കൊപ്പം കര്‍ജത്തില്‍ വിനോദയാത്രയ്ക്കുപോയി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ല വള്ളംകുളം കയ്യാലയ്കകത്ത് മാത്യു നൈനാന്റെ മകന്‍ ജോബിന്‍ മാത്യു നൈനാന്റെ (21) മൃതദേഹമാണ് കണ്ടെടുത്തത്. നെരുള്‍ സെക്ടര്‍ 23-ല്‍ കോറല്‍ ക്രസ്റ്റ് ബില്‍ഡിങ്ങില്‍ താമസിക്കുന്ന ജോബിന്‍ കുട്ടുകാരോടോപ്പം കര്‍ജത്തില്‍ പോകുകയായിരുന്നു.
നിവാലിഗാവ് ഉല്ലാസ് നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടു. വാഷി എസ്.ഐ.ഇ.എസ്. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയായ ജോ ബിനോടൊപ്പം അഞ്ച് കൂട്ടുകാര്‍ കൂടി ഉണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച വരെ കണ്ടെത്താനായില്ല. എന്നാല്‍, ബുധനാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശവസംസ്‌കാരം വള്ളംകുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

(0%) (0 Votes)
Explore Mathrubhumi
Other News in this Section