LATEST NEWS

Loading...

Custom Search
+ -

പാക്‌പൗരന്റെ താമസം: സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശം

Posted on: 01 Aug 2012

 

മുംബൈ: പാകിസ്താന്‍കാരന്റെ ഇന്ത്യയിലെ അനധികൃത താമസത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശം.

27-കാരനായ സിറാജ്ഖാന്‍ എന്ന യുവാവ് പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്. പാക് അധിനിവേശ കശ്മീരില്‍നിന്ന് ഒമ്പതാംവയസ്സില്‍ ഇവിടെ നുഴഞ്ഞുകയറി വന്നതാണെന്ന് അവകാശപ്പെടുന്ന സിറാജ്ഖാന്‍ കഴിഞ്ഞ കുറേവര്‍ഷമായി മുംബൈയിലാണ് താമസം.

ഇയാള്‍ ഇവിടെ തുടരട്ടേയെന്നാണോ സര്‍ക്കാറുകളുടെ നയമെന്ന് 2009-ല്‍ തുടങ്ങിയ കേസ് ഇനിയും തീരുമാനമാകാത്തതിനെ വിമര്‍ശിച്ച് കോടതി ചോദിച്ചു.1995-ല്‍ അത്താരി എന്ന അതിര്‍ത്തിയിലൂടെ ആകസ്മികമായി ഇയാള്‍ ഇന്ത്യയില്‍ എത്തുകയായിരുന്നെന്ന് സിറാജ്ഖാന്റെ അഭിഭാഷകന്‍ ഇജാസ് നഖ്വി പറയുന്നു. 1985-ലാണ് സിറാജ് പാക് അധിനിവേശ പ്രദേശമായ മന്‍ഷേരയില്‍ ജനിച്ചത്.

സ്‌കൂളില്‍പോകാന്‍ ഇഷ്ടമില്ലാതിരുന്ന സിറാജ് തീവണ്ടി മാര്‍ഗം അത്താരിയിലെത്തുകയായിരുന്നു. 1995-ലാണ് ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് വാരാണസിയിലെത്തി. അവിടെ ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്തു. അതിനുശേഷം മുംബൈയിലേക്ക് വന്ന് കാറ്ററിങ് സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. പിന്നീട് വാഗ് അതിര്‍ത്തിവഴി പാകിസ്താനിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തിരിച്ച് മുംബൈയിലേക്ക് വന്ന് സജിദ എന്ന യുവതിയെ വിവാഹംചെയ്തു. മൂന്നുമക്കളുമായി വഡാലയിലാണ് താമസം. അതിനിടെ പാസ്‌പോര്‍ട്ട് നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. മുംബൈയില്‍ ജോലി കണ്ടെത്താനാവാതെ വിഷമിക്കുകയാണെന്നും തിരികെ പാകിസ്താനിലേക്ക് പോയാല്‍ സിറാജിന് മാന്യമായി ജീവിക്കാനാകുമെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.


(0%) (0 Votes)

 

 

Other News in this Section