LATEST NEWS

Loading...

Custom Search
+ -

ആദര്‍ശ് കേസ്: എന്‍ഫോഴ്‌സ്‌മെന്‍റും അന്വേഷണം ഊര്‍ജിതമാക്കും

Posted on: 06 Jul 2012

 

മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകകേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇനി അന്വേഷണം ഊര്‍ജിതമാക്കും. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് സി.ബി.ഐ. ആയതിനാല്‍ അവര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍വേണ്ടി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി അശോക് ചവാനടക്കം 13 പ്രതികളാണ് സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കൊളാബയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിലുള്ള ഒരു ഫ്ലാറ്റ് അശോക് ചവാന്‍ ബിനാമി പേരില്‍ സ്വന്തമാക്കിയതായി സി.ബി.ഐ. കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ആദര്‍ശ് സൊസൈറ്റി പ്രൊമോട്ടര്‍മാരായ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. കനയ്യാലാല്‍ ഗിഡ്വാനിയും ആര്‍.സി. താക്കൂറും എട്ടു ഫ്ലാറ്റുകള്‍ സ്വന്തമാക്കിയതായും കണ്ടെത്തി. ആകെയുള്ള 103 ഫ്ലാറ്റുകളില്‍ 24 എണ്ണവുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇവയുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു.
മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലാണ് ബിനാമി ഇടപാടുകള്‍ അന്വേഷിക്കാനുള്ള ആക്ടിലെ മൂന്നാം വകുപ്പുകൂടി സി.ബി.ഐ. അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ആദര്‍ശ് കേസില്‍ നടന്നിട്ടുള്ള പണം വെളുപ്പിക്കല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ ഇപ്പോള്‍ ഹൈക്കോടതി വാദം കേട്ടുവരികയാണ്.




(0%) (0 Votes)

 

 

Other News in this Section