LATEST NEWS

Loading...

Custom Search
+ -

എന്‍ട്രന്‍സുകളില്‍ വിജയം: സൗമ്യയ്ക്ക് അഭിനന്ദന പ്രവാഹം

Posted on: 06 Jul 2012

 

താനെ:മെഡിക്കല്‍ എന്‍ട്രന്‍സുകളില്‍ അഞ്ചിലും മെറിറ്റ് പട്ടികയില്‍ സ്ഥാനംപിടിച്ച സൗമ്യ രാജേഷ്‌നായര്‍ക്ക് അഭിനന്ദനപ്രവാഹം. മഹാരാഷ്ട്രാ സര്‍ക്കാറിന്റെ മെഡിക്കല്‍ എന്‍ട്രന്‍സിലും, ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളജ്, മഹാത്മാഗാന്ധി മെഡിക്കല്‍ സെന്‍റര്‍, പുണെയിലെ ഭാരതീയ വിദ്യാപീഠ്, അസോസെറ്റ് എന്നിവയുടെ എന്‍ട്രന്‍സുകളിലാണ് സൗമ്യ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയത്. ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളജില്‍ 14-ാം റാങ്ക് നേടിയപ്പോള്‍ സര്‍ക്കാറിന്റെ എന്‍ട്രന്‍സില്‍ 216-ാം റാങ്ക് ആയിരുന്നു. എം.ജി.എമ്മിലാകട്ടെ 125-ാം റാങ്കും.
മഹാരാഷ്ട്രാ സര്‍ക്കാറിന്റെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ തന്നെ ഉയര്‍ന്ന റാങ്കില്‍ വന്നതിനാല്‍ പിന്നീട് മറ്റൊന്നും നോക്കിയില്ലെന്ന് സൗമ്യ. വ്യാഴാഴ്ച അതിന്റെ കൗണ്‍സലിങ്ങും കഴിഞ്ഞു. ''മുംബൈയില്‍ ഏതു മെഡിക്കല്‍ കോളജിലാണ് പഠനം എന്ന് ജൂലായ് 16-ന് അറിയാം''- സൗമ്യ പറഞ്ഞു.
എല്ലാ പരീക്ഷകളിലും മെറിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച സൗമ്യയ്ക്ക് കൂട്ടുകാരികളുടെയും ബന്ധുക്കളുടെയും അഭിനന്ദന പ്രവാഹമാണ്. കഴിഞ്ഞദിവസം താനെ എം.എല്‍.എ. ഏക്‌നാഥ് ഷിന്‍ഡെയും സൗമ്യയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ രാജേഷ് നായര്‍-നളിനി ദമ്പതിമാരുടെ മകളായ സൗമ്യ വാണി വിദ്യാലയത്തില്‍ എസ്.എസ്.സി. കഴിഞ്ഞശേഷം കേല്‍ക്കര്‍ കോളജിലാണ് പ്ലസ്ടു പഠിച്ചത്. താനെ വര്‍ത്തക് നഗര്‍ കോറസ് നക്ഷത്രയില്‍ താമസിക്കുന്ന സൗമ്യയ്ക്ക് ഗൈനക്കോളജിസ്റ്റ് ആകാനാണ് മോഹം. സഹോദരി ശരണ്യ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു.




(0%) (0 Votes)

 

 

Other News in this Section