LATEST NEWS

Loading...

Custom Search
+ -

ദേവദാസികള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചു

Posted on: 18 Jun 2012

 

മുംബൈ: മഹാരാഷ്ട്രയില്‍ ദേവദാസി സമ്പ്രദായം അവസാനിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ദേവദാസി സ്ത്രീകളുടെ വിവാഹസഹായധനം വര്‍ധിപ്പിച്ചു. ഇവര്‍ക്കുള്ള സഹായധനം 10,000 രുപയില്‍നിന്ന് 50,000 രുപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ദേവദാസിയുടെയോ അവരുടെ പെണ്‍മക്കള്‍ക്കോ വിവാഹ സഹായധനമായി ഈ തുക ലഭിക്കുമെന്ന് സര്‍ക്കാറിന്റെ സാമുഹികക്ഷേമവിഭാഗം അറിയിച്ചു. ദേവദാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് 370 രുപ ആയിരുന്നത് 1600 രുപയും പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന 400 രുപ 1750 രുപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

(0%) (0 Votes)

 

 

Other News in this Section