LATEST NEWS

Loading...

Custom Search
+ -

കൃപാശങ്കര്‍ രാജി വെച്ചു

Posted on: 23 Feb 2012

 

മുംബൈ: മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് കൃപാശങ്കര്‍ സിങ് സ്ഥാനം രാജി വെച്ചു. അഴിമതിക്കേസില്‍ കോടതി വിധിയെ തുടര്‍ന്നാണ് രാജി.
ബുധനാഴ്ച വൈകിട്ട് പത്രസമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൃപാശങ്കര്‍ സിങ് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിരുന്നതായി കോണ്‍ഗ്രസ്സിന്റെ മഹാരാഷ്ട്രാ ചുമതലയുള്ള മോഹന്‍ പ്രകാശ് വെളിപ്പെടുത്തി. മാറിയ സാഹചര്യത്തില്‍ രാജിക്കത്ത് സ്വീകരിക്കുകയാണെന്നും പാര്‍ട്ടിക്ക് പുതിയ മുംബൈ മേധാവി ഉടന്‍ വരുമെന്നും മോഹന്‍ പ്രകാശ് പറഞ്ഞു.
(0%) (0 Votes)

Other News in this Section