LATEST NEWS

Loading...

Custom Search
+ -

തോക്കു ചൂണ്ടി 14 ലക്ഷം കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: 06 Aug 2012

 

ചെന്നൈ:ഗായക സംഘത്തെ കൊണ്ടുവന്ന് സംഗീതക്കച്ചേരികള്‍ സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമസ്ഥനെ ഭീഷണിപ്പെടുത്തി 14 ലക്ഷം തട്ടിയെടുത്ത സഹപ്രവര്‍ത്തകരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍വാര്‍പ്പേട്ട് വിശ്വനാഥന്‍ തെരുവില്‍ താമസിക്കുന്ന സമീര്‍ ഷെട്ടി(32)യെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി 14 ലക്ഷം തട്ടിയ കേസില്‍ സഹപ്രവര്‍ത്തകരായ വസികരന്‍(25), സന്തോഷ്(25)എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ടു പേരുടെ പക്കല്‍ നിന്നും പോലീസ് പണം കണ്ടെടുത്തു.
അമേരിക്കയില്‍ നിന്ന് പോപ്പ് ഗായകരെ കൊണ്ടുവന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംഗീതക്കച്ചേരി നടത്തിയിരുന്നു. ഒരു കോടി രൂപയിലധികം രൂപ ചെലവഴിച്ച് നടത്തിയ സംഗീതക്കച്ചേരിക്ക് 60 ലക്ഷം രൂപയോളം കമ്മീഷന്‍ ഇനത്തില്‍ സമീര്‍ ഷെട്ടിക്ക് ലഭിച്ചതായി വസികരനും സന്തോഷിനും വിവരം ലഭിച്ചു. എന്നാല്‍ രണ്ടു പേര്‍ക്കും കമ്മീഷന്‍ ഇനത്തില്‍ നല്‍കാമെന്ന് എറ്റിരുന്ന തുക സമീര്‍ ഷെട്ടി നല്‍കിയില്ലത്രെ. പലതവണ ചോദിച്ചിട്ടും നല്‍കാത്തതിനെത്തുടര്‍ന്ന് ഷമീര്‍ ഷെട്ടിയെ വസികരനും സന്തോഷും തന്ത്രത്തില്‍ ചെട്ട്‌പ്പെട്ടിലെ വീട്ടിലേക്ക്‌വിളിച്ചുകൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തി 14 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സമീര്‍ ഷെട്ടി ചെട്ട്‌പ്പെട്ട് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വസികരന്‍, സന്തോഷ് എന്നിവരെ അറസ്റ്റു ചെയ്തു. പണം തട്ടിയെടുക്കാന്‍ സന്തോഷിനെയും വസികരനെയും സഹായിച്ച രണ്ട് പേരെ പോലീസ് തിരഞ്ഞു വരികയാണ്.

(0%) (0 Votes)

 

 

Other News in this Section