ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
Posted on: 02 Jul 2012
ചെന്നൈ: മൈലാപ്പുര്‍ ക്ലബ്ബ് - മുരുഗപ്പ ഗ്രൂപ്പ് സംസ്ഥാനതല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച സമാപിച്ചു. രണ്ടര വയസ്സു മുതല്‍ 19 വയസ്സു വരെ പ്രായം വരുന്ന 830 വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്‌സരത്തില്‍ 200 മിടുക്കന്മാരും മിടുക്കികളും ചാമ്പ്യന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഞായറാഴ്ച ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ എട്ടു റൗണ്ടുകളിലായി നടത്തിയ മത്സരത്തില്‍ ലഭിച്ച പോയന്റുകള്‍ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്. അവസാനറൗണ്ട് മത്സരം നടന്നത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ ആര്‍. ശ്രീവത്സനായിരുന്നു മുഖ്യ വിധികര്‍ത്താവ്. വൈകിട്ടു നടന്ന ചടങ്ങില്‍ ടി.ഐ. സൈക്കിള്‍സ് വൈസ് പ്രസിഡന്റ് കെ.ബി. ശ്രീനിവാസന്‍ സമ്മാനം വിതരണം ചെയ്തു. മൈലാപ്പുര്‍ ക്ലബ്ബ് ഓര്‍ഗനൈസിങ് സെക്രട്ടറി വി.എം. രാമലിംഗം സ്വാഗതം പറഞ്ഞു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





