രാമജയം കൊലപാതകം: കേസന്വേഷിച്ച ലോക്കല്‍ പോലീസിന് സി.ബി.സി.ഐ.ഡി.യുടെ സമന്‍സ്
Posted on: 27 Jun 2012
ചെന്നൈ: മുന്‍ മന്ത്രി കെ.എന്‍. നെഹ്രുവിന്റെ സഹോദരന്‍ രാമജയത്തിന്റെ കൊലപാതകക്കേസില്‍ സി.ബി.സി.ഐ.ഡി.അന്വേഷണം ആരംഭിച്ചു. രാമജയം കൊല്ലപ്പെട്ട് 80 ദിവസം അന്വേഷിച്ചതിനുശേഷവും ലോക്കല്‍ പോലീസിന് കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഡി.ജി.പി. രാമാനുജം കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത്.
പ്രമുഖ വ്യവസായി കൂടിയായ രാമജയത്തെ മാര്‍ച്ച് 29-നാണ് തിരുച്ചിറപ്പള്ളി കാവേരി നദിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗ്രാനൈറ്റ്, റിയല്‍ എസ്റ്റേറ്റ്, വ്യാപാരരംഗത്ത് പ്രമുഖനായ രാമജയം 29-ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.
അന്വേഷണത്തിന്റെ ഭാഗമായി രാമജയത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍, ഡോക്ടറെ കാണാതായി എന്ന പരാതി അന്വേഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് സി.ബി.സി.ഐ.ഡി. സമന്‍സ് അയച്ചു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാമജയത്തിന്റെ ബന്ധുക്കള്‍, വ്യവസായരംഗത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എന്നിവരെ സി.ബി.സി.ഐ.ഡി. ചോദ്യംചെയ്യും.
സി.ബി.സി.ഐ.ഡി.അന്വേഷണം എറ്റെടുത്തതിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി ഡി.എസ്.പി. മലൈസാമിയുടെ നേതൃത്വത്തിലുള്ള സംഘം തിരുച്ചിറപ്പള്ളി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി കേസിന്റെ രേഖകള്‍ ശേഖരിച്ചു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത സാധനങ്ങള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ചോദ്യം ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് കൈപ്പറ്റിയത്. അന്വേഷണവുമായി മുന്നോട്ടുപോകവേ കേസിന്റെ തുടക്കത്തില്‍ രാമജയത്തിന്റെ ഭാര്യ നല്‍കിയ മൊഴി തെറ്റാണെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. രാമജയത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്ന സമയം രേഖപ്പെടുത്തിയിരുന്നില്ല. സമയം രേഖപ്പെടുത്താതിരിക്കാന്‍ ഡോക്ടര്‍മാരെ ചിലര്‍ സ്വാധീനിച്ചതായും കണ്ടെത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറെ ചോദ്യംചെയ്തപ്പോള്‍ മരണം നടന്നത് 29-ന് പുലര്‍ച്ചെ രണ്ടിനും രണ്ടരയ്ക്കുമിടയിലാണെന്ന് ബോധ്യമായി. ഭാര്യ പോലീസിന് നല്‍കിയ മൊഴിയില്‍ രാമജയം വീട്ടില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് പോയതെന്നാണ് പറഞ്ഞിരുന്നത്. ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം എങ്ങുമെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

(0%) (0 Votes)
Explore Mathrubhumi
Other News in this Section