ലക്ഷങ്ങള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍
Posted on: 18 Jun 2012
ചെന്നൈ: ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു തരുമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. മധുരവായല്‍ സ്വദേശിയും അധ്യാപകനുമായ പെരിയ നായകം (45), ഭാര്യ കാര്‍ത്ത്യായനി(42) എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുച്ചെന്തുരില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ഇരുപത് പേരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






