വിജയത്തിളക്കത്തില്‍ എബി സെബാസ്റ്റ്യന്‍
Posted on: 05 Jun 2012
ചെന്നൈ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 500ല്‍ 495 മാര്‍ക്ക് നേടി മലയാളിവിദ്യാര്‍ഥി തിളങ്ങി. കണ്ണൂര്‍ ചെറുപുഴ ചെമ്പകശ്ശേരില്‍ വീട്ടില്‍ ജോജി സെബാസ്റ്റ്യന്റെയും ദീപാ സെബാസ്റ്റ്യന്റെയും മകന്‍ എബി സെബാസ്റ്റ്യനാണ് ഉന്നതിയിലെത്തിയത്. ചെന്നൈ അഡയാറിലെ സെന്റ് മൈക്കിള്‍ അക്കാദമി മെട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍വിദ്യാര്‍ഥിയായ എബി 500ല്‍ 495 മാര്‍ക്കാണ് നേടിയത്. ഫ്രഞ്ച് പഠിച്ചതുമൂലമാണ് റാങ്കിന്റെ തിളക്കം എബിക്ക് നഷ്ടമായത്. തമിഴ് ഒന്നാംഭാഷയായി പഠിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് മൂന്നാംറാങ്കിനര്‍ഹനാകുമായിരുന്നു എബി. സയന്‍സില്‍ നൂറില്‍ നൂറും ഫ്രഞ്ചിലും ഇംഗ്ലീഷിലും സോഷ്യല്‍സയന്‍സിലും 99 മാര്‍ക്ക് വീതവും കണക്കില്‍ 98 മാര്‍ക്കും നേടിയിട്ടുണ്ട് എബി. ഭാവിയില്‍ ഡോക്ടറാകാനാണ് എബിയുടെ ആഗ്രഹം. പഠനത്തില്‍ രക്ഷിതാക്കളും അധ്യാപകരും നല്‍കിയ പ്രോത്സാഹാനവും ദൈവത്തിന്റെ അനുഗ്രഹവുമാണ് വിജയത്തിന്റെ പിന്നിലെന്ന് എബി പറയുന്നു. ശ്രദ്ധിച്ച് പഠിക്കുകയായിരുന്നു രീതി. പഠനത്തിന് അധിക സമയം ചെലവഴിക്കാറില്ല. റിവിഷന്‍ ടെസ്റ്റുകള്‍ നടത്തുന്ന സമയത്ത് പഠിക്കുന്ന സമയം കൂട്ടും. ഈ സമയത്ത് പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് പഠിക്കും. താന്‍ പഠിക്കാന്‍ അവലംബിച്ച രീതി വ്യക്തമാക്കുന്നു എബി. ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിങ് സ്ഥാപനത്തിലെ യൂണിറ്റ് മാനേജിങ് ഡയറക്ടറാണ് എബിയുടെ അച്ഛന്‍ ജോജി. വേളാച്ചേരിയിലാണ് ഇവര്‍ താമസിക്കുന്നത്. (0%) (0 Votes)
Explore Mathrubhumi
Other News in this Section






