ഇടിമിന്നലേറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് മരണം
Posted on: 23 May 2012
ചെന്നൈ: കനത്ത മഴയ്ക്ക് മുമ്പുണ്ടായ ശക്തമായ മിന്നലേറ്റ് തിരുച്ചിറപ്പള്ളിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആറുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ മിന്നലിലാണ് അഞ്ചുപേര്‍ മരിച്ചത്.
തിരുച്ചിറപ്പള്ളി മണപ്പാറയില്‍ അഴകുപ്പട്ടിയിലെ കൃഷിയിടത്ത് കുടില്‍കെട്ടി താമസിച്ച വെള്ളകണ്ണ്, ഭാര്യ തങ്കമ്മാള്‍, മകള്‍ ചന്ദ്രവല്ലി എന്നിവര്‍ മിന്നലേറ്റ് കുടില്‍ കത്തിയാണ് മരിച്ചത്. കുടിലില്‍ ഉറങ്ങിയിരുന്ന മൂന്നുപേരും വെന്തുമരിച്ചു. സമീപത്തുള്ള ഒരു കുടുംബത്തിലെ മൂന്നപേര്‍ക്ക് ഇടിമിന്നലേറ്റ് പൊള്ളലേറ്റു.
വിരുദനഗര്‍ ജില്ലയില്‍ ആടുമേയ്ച്ചുകൊണ്ടിരുന്ന ആന്റണി ഇടിമിന്നലേറ്റ് മരിച്ചു. മഴ ആരംഭിച്ചയുടന്‍ ഒരു വീടിന്റെ ചുമരരികില്‍ നില്‍ക്കവെയാണ് ഇടിമിന്നലേറ്റത്. സാത്തുരിന് സമീപം കടയിലേക്ക് പോവുകയായിരുന്ന അന്തോണിയമ്മാള്‍ എന്ന യുവതിയും ഇടിമിന്നലേറ്റ് മരിച്ചു. കരൂര്‍ ജില്ലയില്‍ ഒത്തിക്കരയ്ക്ക് സമീപം വീട്ടില്‍ കുടിവെള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ബാല സുബ്രഹ്മണി വൈദ്യുതാഘാതമേറ്റു മരിച്ചു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section