രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സാങ്മയെ പിന്തുണയ്ക്കണമെന്ന് ജയലളിത
Posted on: 19 May 2012
ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍.സി.പി. നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പി.എ. സാങ്മയെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരണമെനന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അഭ്യര്‍ഥിച്ചു. ആദിവാസി സമൂഹത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാങ്മ ഈ സ്ഥാനത്തിന് സര്‍വഥാ യോഗ്യനാണെന്നും ജയലളിത പറഞ്ഞു.
രാഷ്ട്രപതി സ്ഥാനത്തേക്ക് സാങ്മയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ. തീരുമാനിച്ചിരുന്നു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിയാലോചിച്ചശേഷമാണ് സങ്മയെ പിന്തുണയ്ക്കുന്നതിനുള്ള തീരുമാനം എടുത്തതെന്നും ജയലളിത വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ഒഡിഷ മുഖ്യമന്ത്രി നവീന്‍പട്‌നായിക് ചെന്നൈയിലെത്തിയപ്പോള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section