LATEST NEWS

Loading...

Custom Search
+ -

നേപ്പാള്‍ വിമാനാപകടം: സുദര്‍ശനത്തിന്റെ മൃതദേഹം ചെന്നൈയില്‍ കൊണ്ടുവന്നു

Posted on: 17 May 2012

 

ചെന്നൈ: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ച തമിഴ്‌നാട്ടുകാരില്‍ ഒരാളുടെ മൃതദേഹം ചെന്നൈയിലെത്തിച്ചു. കുംഭകോണം സ്വദേശിയായ ക്ഷേത്ര പൂജാരി എല്‍.എസ്. സുദര്‍ശനത്തിന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ടോടെ ചെന്നൈയിലെത്തിച്ചത്.
വൈകിട്ട് 4.30-ന് ചെന്നൈ വിമാനത്താവളത്തില്‍ കൊണ്ടുവന്ന മൃതദേഹം പിന്നീട് ബന്ധുക്കളുടെ നേതൃത്വത്തില്‍ 5.30 ഓടെ പ്രത്യേകം സജ്ജമാക്കിയ വാനില്‍ കുംഭകോണത്തേക്ക് കൊണ്ടുപോയി. അപകടത്തില്‍ ജീവന്‍പൊലിഞ്ഞ മുഗപ്പയര്‍ സ്വദേശി ഗോപി, ഭാര്യ സ്വര്‍ണലക്ഷ്മി, വടപളനി സ്വദേശി ലത എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ചെന്നൈയിലേക്ക് കൊണ്ടുവരുമെന്നാണ് കരുതുന്നത്.
(0%) (0 Votes)

 

 

Other News in this Section