സി.സി.ടി.വി. സ്ഥാപിക്കാത്ത 418 ബാങ്കുകള്‍
Posted on: 23 Feb 2012
ചെന്നൈ: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ബാങ്കുകള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ചെന്നൈ സിറ്റി കമ്മീഷണറേറ്റിന്റെ കിഴിലുള്ള 1300 ബാങ്കുകളില്‍ 418 എണ്ണത്തില്‍ ഇനിയും സി.സി.ടി.വി.കള്‍ സ്ഥാപിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവിടെ കാവക്കാരും ഇല്ല.ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിനോട് ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ബാങ്കുകളിലും പോലീസ് നേരിട്ടുപോയി സി.സി. ടി.വി. സ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. പോലീസും ബാങ്ക് അധികൃതരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. എല്ലാ ബാങ്ക് ശാഖകളില്‍ നിന്നും പോലീസുമായി നല്ല ബന്ധം ഉണ്ടാകണം. കമ്മീഷണര്‍ പറഞ്ഞു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





