LATEST NEWS

Loading...

Custom Search
+ -

'ഹസാരെയ്ക്ക് തിരഞ്ഞെടുപ്പിലേക്ക് സ്വാഗതം'

Posted on: 01 Aug 2012

 

ബാംഗ്ലൂര്‍: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങാനുള്ള അണ്ണ ഹസാരെയുടെ തീരുമാനത്തെ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ സ്വാഗതം ചെയ്തു. ജനപിന്തുണ അറിയാനുള്ള യഥാര്‍ഥ മാര്‍ഗമാണിത്. ഡല്‍ഹിയില്‍ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അഴിമതിക്കെതിരെ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുന്നവരെ പിന്തുണയ്ക്കുമെന്നും അണ്ണ ഹസാരെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും അവരില്‍ നിന്ന് മികച്ച ആളെ കണ്ടെത്തുമെന്നുമാണ് ഹസാരെ പ്രതികരിച്ചിരുന്നത്.

മാധ്യമങ്ങള്‍ക്കുനേരെ ജന്തര്‍മന്തറില്‍ അണ്ണ അനുകൂലികള്‍ നടത്തിയ അക്രമം അപലപനീയമാണെന്ന് കൃഷ്ണ പറഞ്ഞു.



(0%) (0 Votes)

 

 

Other News in this Section