കര്‍ണാടകയില്‍ സര്‍ക്കാര്‍മേഖലയില്‍ മരുന്നുവിതരണം കാര്യക്ഷമമാക്കാന്‍ പദ്ധതി
Posted on: 01 Aug 2012
* കൂടുതല്‍ ജനതാബസാറുകള്‍ തുടങ്ങും
* കേരളമോഡല്‍ കാരുണ്യഫാര്‍മസികളും പരിഗണനയില്‍
ബാംഗ്ലൂര്‍: പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞനിരക്കില്‍ മരുന്നെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളമോഡല്‍ കാരുണ്യ ഫാര്‍മസികള്‍ കര്‍ണാടകയിലും പ്രവര്‍ത്തനം തുടങ്ങും. മരുന്നു ശേഖരണത്തിലും വിതരണത്തിലും നടന്നുവരുന്ന അനാരോഗ്യപ്രവണതകളെ തുടച്ചുനീക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഈ മേഖലയില്‍ പുതിയൊരു മാറ്റത്തിന് തുടക്കംകുറിക്കുന്നത്. കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കേരളം, തമിഴ്‌നാട്, കര്‍ണാടകം, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മരുന്നുശേഖരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഒരു ധാരണ രൂപപ്പെടുത്താനും പ്രത്യേകഫണ്ട് രൂപവത്കരിക്കാനും തീരുമാനമുണ്ടായത്. കാരുണ്യമോഡല്‍ ഫാര്‍മസികള്‍ തുടങ്ങുന്നതടക്കം യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും സമര്‍പ്പിച്ചുകഴിഞ്ഞതായി കര്‍ണാടക ഡ്രഗ് ലോജിസ്റ്റിക്‌സ് ആന്‍ഡ് വെയര്‍ ഹൗസിങ് സൊസൈറ്റി ചീഫ് ഡ്രഗ് സൂപ്പര്‍വൈസര്‍ എം. ശിവരുദ്രസ്വാമി 'മാതൃഭൂമി'യോട് പറഞ്ഞു. നിര്‍ദേശങ്ങള്‍ കാര്യമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ശിവരുദ്രസ്വാമിയാണ് കര്‍ണാടകയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടകയില്‍ ഇപ്പോള്‍ത്തന്നെ ജനതാബസാറുകള്‍ എന്ന പേരില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ആന്ധ്രയില്‍ ജീവന്‍ധാര എന്ന പേരിലും രാജസ്ഥാനില്‍ ഒരു ജില്ലയിലും ഇത്തരം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ജനതാബസാറില്‍ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത്തരം ഷോപ്പുകളില്‍ മരുന്നുവാങ്ങാനെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി കണക്കുകള്‍ പറയുന്നു. ബ്രാന്‍ഡഡ് മരുന്നുകള്‍ കൂടിയവിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ക്ക് കമ്പനികളുടെ ലേബല്‍ ഇല്ലാതെ ഇറങ്ങുന്ന ജനറിക് മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുന്നത് അനുഗ്രഹമായിരിക്കുകയാണ്. ഹിന്ദി നടന്‍ ആമിര്‍ഖാന്റെ റിയാലിറ്റി ഷോ ആയ 'സത്യമേവ ജയതേ' യുടെ ഒരു എപ്പിസോഡില്‍ മെഡിക്കല്‍രംഗത്തെ ദുഷ് പ്രവണതകളെക്കുറിച്ച് നടത്തിയ പരിപാടിയെത്തുടര്‍ന്നാണ് ജനതാബസാറുകള്‍ തുടങ്ങിയത്. ഡോക്ടര്‍മാരോട് ജനറിക് മെഡിസിന്‍ കുറിച്ചുകൊടുക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാന സഹകരണ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനുമായി സഹകരിച്ചാണ് ഇത്തരം മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നുകള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയായ വിക്ടോറിയയില്‍ തുടങ്ങിയ ഈ കേന്ദ്രത്തിന്റെ വിജയം മുന്‍നിര്‍ത്തി കൂടുതല്‍ ജനതാബസാറുകളും തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അവശ്യമരുന്നുകള്‍ കമ്പനികള്‍ സ്വന്തം പേരില്‍ വില്‍ക്കുന്നതുകാരണം രോഗികള്‍ ഇരട്ടിവില നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഈ സാഹചര്യം ഒഴിവാക്കാനാണ് മരുന്നുവിതരണരംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുവിതരണത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി മരുന്നുമാഫിയയുടെ വലയിലാണെന്നായിരുന്നു പ്രധാന ആരോപണം. മരുന്നുവില്‍പ്പനകേന്ദ്രങ്ങളില്‍ അമിതവില്‍പ്പനയ്ക്ക് മരുന്നുകള്‍ എത്തിച്ച് ചില ഏജന്‍സികള്‍ കൊള്ളലാഭം കൊയ്യുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
17 ജില്ലാ ആസ്പത്രികളും 175 താലൂക്ക് ആസ്പത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടെ ഏതാണ്ട് 3000ത്തോളം സര്‍ക്കാര്‍ ആസ്പത്രികളാണ് കര്‍ണാടകയിലുള്ളത്. പാരസെറ്റമോളും ആന്റി റാബിസ് വാക്‌സിനും ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടിരുന്നു.
സ്റ്റോക്കുള്ളപ്പോള്‍ത്തന്നെ അതേ മരുന്നുകള്‍ സംഭരിക്കുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ലോകായുക്ത കര്‍ണാടകത്തില്‍ നടത്തിയ അന്വേഷണത്തില്‍ 50 കോടിയുടെ അഴിമതി കണ്ടെത്തിയിരുന്നു. ഈ രംഗത്ത് നിലനില്‍ക്കുന്ന ദുഷിച്ച പ്രവണതകള്‍ തിരുത്താന്‍ ഒരളവോളം പുതിയ സംവിധാനത്തിന് കഴിയും.
മാരകരോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകള്‍ക്ക് ലഭ്യമാവുന്ന വിലക്കുറവ് സാധാരണക്കാരായ രോഗികള്‍ക്ക് കിട്ടുന്ന വിധത്തില്‍ മരുന്നുവിതരണത്തെ കാര്യക്ഷമമാക്കും.
സര്‍ക്കാറേതര സ്ഥാപനങ്ങള്‍ മരുന്നു വിതരണമേഖലയില്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ അവശ്യമരുന്നുകളുടെ വിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുസംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപപ്പെടുത്തിയിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കമ്യൂണിറ്റി ഫാര്‍മസി ശൃംഖലയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം. പൊതുവായ നയം ഇക്കാര്യത്തില്‍ ഉണ്ടാക്കിയെടുക്കാനും സംസ്ഥാനങ്ങള്‍ തമ്മില്‍ ശ്രമിക്കും.

(0%) (0 Votes)
Explore Mathrubhumi
Other News in this Section