LATEST NEWS

Loading...

Custom Search
+ -

മാര്‍ കൂറിലോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

Posted on: 18 Jul 2012

 

ബാംഗ്ലൂര്‍: മലബാര്‍ സ്വതന്ത്രസുറിയാനി സഭയുടെ സ്ഥാപക പിതാവായ എബ്രഹാം മാര്‍ കൂറിലോസ് ബാവയുടെ 210-ാം ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന, 8.30 ന് കുര്‍ബാന, ധൂപ പ്രാര്‍ഥന എന്നിവ നടന്നു.

ചാപ്പല്‍ പ്രസിഡന്റും ചെന്നൈ സെന്റ് ജോര്‍ജ് ഇടവകയിലെ വികാരിയുമായ ഫാ. തോമസ് കുര്യന്‍ കാര്‍മികത്വം വഹിച്ചു . ചെന്നൈ സെന്റ് ജോര്‍ജ് ഇടവക ഗായക സംഘം സഹകാര്‍മികരായി. സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

സി.സി. ഐപൂരുകുട്ടി, എ.സി. സണ്ണി, എം.വി. തമ്പി, അനില്‍ ജോസഫ്, സി.എം. കുറിയക്കുട്ടി, എ. ടി. ചാക്കുണ്ണി, പി.ഐ. വര്‍ഗീസ്, സി.ഐ. ബിജു, എം. കെ. മോശ, മാര്‍ട്ടിന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.



(0%) (0 Votes)

 

 

Other News in this Section