LATEST NEWS

Loading...

Custom Search
+ -

മൈസൂര്‍ കേരളസമാജം കുടുംബസംഗമം നടത്തി

Posted on: 05 Jun 2012

 

മൈസൂര്‍: നഗരത്തിലെ മലയാളികളുടെ മാതൃസംഘടനയായ കേരളസമാജം കുടുംബസംഗമം നടത്തി.
വിജയനഗര്‍ സെക്കന്‍ഡ് സ്റ്റേജിലുള്ള സമാജം കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മൈസൂരിലെ മലയാളി സാഹിത്യകാരന്‍ സുരേന്ദ്രന്‍ മണക്കാടിനെ ആദരിച്ചു.
സമാജം വൈസ് പ്രസിഡന്റ് ഇക്ബാല്‍ മണലോടി പൊന്നാട അണിയിച്ചു. സമാജത്തിന്റെ ന്യൂസ് ബുള്ളറ്റിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം സുരേന്ദ്രന്‍ മണക്കാട് നിര്‍വഹിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഗെയിംഷോ, കോഴിക്കോട് ജനം തിയേറ്റര്‍ അവതരിപ്പിച്ച ഏകാംഗനാടകം എന്നിവയും നടന്നു. സമാജം സെക്രട്ടറി എ.കെ. മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു.

(0%) (0 Votes)

 

 

Other News in this Section