ഡി.ജി.പി. നിയമനം: ബിദരിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസിന് വിട്ടു
Posted on: 18 May 2012
ബാംഗ്ലൂര്‍: ഡി.ജി.പി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ബിദരി നല്‍കിയ റിട്ട് ഹര്‍ജി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി മാറ്റി. ജസ്റ്റിസുമാരായ എന്‍. കുമാര്‍, എച്ച്.എസ്. കെമ്പണ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് ചീഫ്ജസ്റ്റിസിന്റെ പരിഗണയ്ക്കു വിട്ടത്.
എ.ആര്‍. ഇന്‍ഫന്റിനെ ഡി.ജി.പി.യായി നിയമിക്കാനുള്ള ഹൈക്കോടതി വിധി നേരത്തേ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബിദരി റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മെയ് 31 ബിദരി സര്‍വീസില്‍നിന്ന് വിരമിക്കുകയാണ്.

(0%) (0 Votes)
Explore Mathrubhumi
Other News in this Section