LATEST NEWS

Loading...

Custom Search
+ -

ദേശീയ ഭീകര വിരുദ്ധ കേന്ദ്രം: തീരുമാനം മാറ്റിവെക്കണമെന്ന് കര്‍ണാടകം

Posted on: 23 Feb 2012

 

ബാംഗ്ലൂര്‍: ദേശീയ ഭീകര വിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി.) ആരംഭിക്കാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് കര്‍ണാടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദബരത്തിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി സദാനന്ദഗൗഡ ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രം പദ്ധതി അടിച്ചല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സദാനന്ദഗൗഡ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളില്‍ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ തത്ത്വങ്ങള്‍ക്കും എതിരാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്കുശേഷം മാത്രമേ കേന്ദ്രം ആരംഭിക്കാവൂവെന്നും സദാനന്ദഗൗഡ ആവശ്യപ്പെട്ടു.
ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം ആരംഭിച്ചാല്‍ സംസ്ഥാനത്തിനകത്ത് അറസ്റ്റു നടത്താനുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കും- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളില്‍ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ കേന്ദ്രം കൈകടത്തുകയാണെന്നാണ് സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം.
(0%) (0 Votes)

Other News in this Section